Ireland

കുട്ടികളും കൗമാരക്കാരും സൗജന്യ ഫ്ലൂ വാക്സിൻ എടുക്കണമെന്ന് HSE നിർദ്ദേശം

ക്രിസ്മസിന് മുമ്പായി സൗജന്യ നാസൽ സ്പ്രേ ഫ്ലൂ വാക്സിൻ എടുക്കാൻ കുട്ടികളോടും കൗമാരക്കാരോടും HSE നിർദ്ദേശിക്കുന്നു. രണ്ട് മുതൽ 17 വയസ്സ് വരെ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാണ്.13 -17 വയസ് പ്രായമുള്ളവരെ ആദ്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജിപികളിൽ നിന്നും ഫാർമസികളിൽ നിന്നും വാക്‌സിൻ ലഭ്യമാണ്. അതേസമയം മുതിർന്ന കുട്ടികൾക്കും പ്രൈമറി പ്രായത്തിലുള്ള സ്പെഷ്യൽ സ്കൂളുകളിലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ വാക്സിൻ എടുക്കാം. ഇൻഫ്ലുവൻസയുടെ വർദ്ധനവ് ഉണ്ടാകുമെന്നും ശീതകാല വൈറസുകൾ പ്രതീക്ഷിക്കുന്നതായും HSE അറിയിച്ചു.

“13 മുതൽ 17 വയസ്സ് വരെ പ്രായമുള്ള എല്ലാവരെയും ഉൾപ്പെടുത്തുന്നതിനായി കുട്ടികളുടെ ഫ്ലൂ വാക്സിനിനുള്ള പ്രായപരിധി നീട്ടുകയാണ്.കുട്ടികൾക്ക് പനി പിടിപെടാനും പകരാനും മുതിർന്നവരേക്കാൾ ഇരട്ടി സാധ്യതയുണ്ട്. പനി ബാധിച്ച് രോഗികളാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് വഴി, അവരുടെ സഹോദരങ്ങൾ, മാതാപിതാക്കൾ, മുത്തശ്ശിമാർ, മറ്റ് രോഗമുള്ളവർ എന്നിവർക്കും സംരക്ഷണ ലഭിക്കും.”- എച്ച്എസ്ഇ നാഷണൽ ഇമ്മ്യൂണൈസേഷൻ ഓഫീസിലെ പബ്ലിക് ഹെൽത്ത് മെഡിസിൻ കൺസൾട്ടന്റ് ഡോ അപർണ കീഗൻ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

12 hours ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

17 hours ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

20 hours ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

1 day ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

1 day ago