ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും നിലനിർത്തുന്നതിനും സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന ഐ.എഫ്.എയുടെ പുതിയ നേതൃസംഘം വിവിധ മേഖലകളിൽ പ്രവർത്തന പരിചയമുള്ള അംഗങ്ങളെയാണ് ഉൾക്കൊള്ളുന്നത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് ബോർഡിൽ പ്രസിഡന്റായി സാന്റി മനോജ്, സെക്രട്ടറിയായി സ്മിത്ത് എസ്. കുമാർ, ട്രഷററായി ബിനോയ് ജോസഫ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ വൈസ് പ്രസിഡന്റായി ജിയോ ജോസ്, ജോയിന്റ് സെക്രട്ടറിയായി സിമി കുര്യൻ, ജോയിന്റ് ട്രഷററായി വിശാൽ ബേബി എന്നിവരും എക്സിക്യൂട്ടീവ് ബോർഡിൽ അംഗങ്ങളായി ചുമതലയേൽക്കും.
ഇതിനോടൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളായി അലൻ ഷാജി, അനൂപ് പി. ജോസ്, ഡോണി സ്കറിയ, ജിന്റോ തോമസ്, ജോമോൻ തോമസ്, ആഷ്ലി സ്കറിയ, ജീന ദിനിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എഫ്.എ സമൂഹത്തിലെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം സാംസ്കാരിക പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, യുവജന പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാന്റി മനോജ് അറിയിച്ചു. സംഘടനയുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സമൂഹത്തിന്റെ ക്ഷേമത്തിനും പുതിയ കമ്മിറ്റി സമർപ്പിതമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടറി സ്മിത്ത് എസ്. കുമാർ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ പുതുമയും സജീവതയും നൽകുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് വ്യക്തമാക്കി. ട്രഷറർ ബിനോയ് ജോസഫ് സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ സുതാര്യമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അംഗങ്ങളുടെ സഹകരണത്തോടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…