ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ബ്രേയിലെ പ്രമുഖമായ “വുഡ്ബ്‌റൂക് കോളേജിൽ സെപ്റ്റംബർ 14ന് ശനിയാഴ്ച” ഒത്തുചേരുന്നു.
തുമ്പപ്പൂ ’24 ബ്രേയിലോണം എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടാൻ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അയർലണ്ടിലെ പ്രമുഖ ബാൻഡായ സോൾ ബീറ്റസ്ന്റെ ഗാനമേളയും രുചിയുടെ തമ്പുരാക്കന്മാരായ റോയൽ കാറ്ററിങ് ഒരുക്കുന്ന ഗംഭീര ഓണ സദ്യയും ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. സൗത്ത് ഡബ്ലിൻ മുതൽ വിക്‌ലോ കൗണ്ടിയിലെ മിക്ക ഭാഗങ്ങളിലേയും മലയാളികൾ ഭൂരിഭാഗമുള്ള ഇന്ത്യൻ സമൂഹം ഓണം ആഘോഷമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വേദി ഏവർക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ബ്രേയ് മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയമാണ്.
പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു..
നിങ്ങളുടെ സീറ്റ് ഉറപ്പാക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്*
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :-
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം
Jestine – 0872671587
Bijo – 0873124724
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…