ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ ഡിസംബർ 31 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഒത്തുചേരുന്നു. വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ പുതുവർഷത്തെ വരവേൽക്കാൻ ശ്രീ ലൂക്കോസ് ജോർജ്ന്റെ നേതൃത്വത്തിൽ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു. സംവത്സര – 2024 എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടാൻ അയർലണ്ടിലെ പ്രമുഖ ഡിജെ ആയ “DJ ജോയുടെ DJ നൈറ്റ്”, ന്യൂഇയർ ഡിന്നർ, ഗാനമേള, ഫാമിലി ഫൺ ഗെയിംസ്, കിഡ്സ് ഗെയിംസ്, വിവിധ ഡാൻസ് പ്രോഗ്രാമുകൾ മറ്റു കലാ സാംസ്‌കാരിക പരിപാടികളും ഇക്കുറി ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
സൗത്ത് ഡബ്ലിൻ മുതൽ വിക്‌ലോ കൗണ്ടിയിലെ മിക്ക ഭാഗങ്ങളിലേയും മലയാളികൾ ഭൂരിഭാഗമുള്ള ഇന്ത്യൻ സമൂഹം പുതുവർഷം ആഘോഷമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വേദി ഏവർക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ബ്രേയ് മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയമാണ്. പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു.
അന്വേഷണങ്ങൾക്ക് സംവത്സര കൺവീനർ
Lukose George (phone: 0892018348) നെ ബന്ധപ്പെടാവുന്നതാണ്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…