അയർലണ്ടിലേക്ക് ചേക്കേറിയ മലയാളി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന അയർലണ്ടിലെ ആദ്യ വനിതാ ഫോറത്തിന് 2023 മാർച്ച് 11ന് തുടക്കമായി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന വിമൻസ് ഫോറം ഉദ്ഘാടന ചടങ്ങിൽ WMC, ഗ്ലോബൽ വിമൻസ് ഫോറം എന്നിവയുടെ ഗ്ലോബൽ, റീജിയണൽ, പ്രൊവിൻസ് നേതാക്കൾ ഓൺലൈനായി പങ്കെടുത്തു.
ഈ വർഷത്തെ യുഎൻ മോട്ടോ “DigitALL: Innovation and technology for gender equality” എന്നതായിരുന്നു മീറ്റിംഗിന്റെ തീം. എല്ലാ സ്ത്രീകൾക്കും തുല്യതയും ഐക്യവും പ്രതിനിധീകരിച്ച് ഫോറത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. ശ്രീമതി ഷിമ്മി ജിമ്മിയുടെ മനോഹരമായ പ്രാർത്ഥന ഗാനത്തോടെ യോഗത്തിന് തുടക്കം കുറിച്ചു. ഗ്ലോബൽ WMC വനിതാ ഫോറം വൈസ് പ്രസിഡന്റും അയർലണ്ട് വിമൻസ് ഫോറം ചെയർപേഴ്സണുമായ ശ്രീമതി ജിജ വർഗീസ് അംഗങ്ങളെ സ്വാഗതം ചെയ്തു. ഈ ഫോറം ശാക്തീകരണത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജിജ വർഗീസ് പറഞ്ഞു. ഇത് പുരുഷന്മാരുമായുള്ള യുദ്ധമല്ല, മറിച്ച് ഭാവി തലമുറകയ്ക്കായി സ്ത്രീകൾക്ക് നൽകാൻ കഴിയുന്ന മാറ്റങ്ങളും അതിനായുള്ള മനോഭാവവുമാണ് പ്രധാനം. തുല്യത വീടുകളിൽ നിന്ന് ആരംഭിക്കണമെന്നും ഓരോ സ്ത്രീയും മറ്റൊരു സ്ത്രീയെയും യുവതയെയും പിന്തുണയ്ക്കുന്നത്തോടെ ഇത് സാധ്യമാകുമെന്ന് ജിജ വർഗീസ് പറഞ്ഞു.
ശ്രീമതി രാജി ഡൊമിനിക് (EU റീജിയണൽ പ്രതിനിധി) കൃത്യതയോടെ യോഗം നിയന്ത്രിച്ചു. ഉന്നതവിദ്യാഭ്യാസമുള്ള സമൂഹങ്ങൾക്കിടയിലും പലപ്പോഴും വനിതാ നേതാക്കളുടെ മൂല്യം ഇകഴ്ത്തി കാണുന്നതായി രാജി ഡൊമിനിക് പറഞ്ഞു. WMC വിമൻസ് ഫോറം അയർലണ്ട് പ്രസിഡന്റ് ശ്രീമതി ജൂഡി ബിനു അധ്യക്ഷ പ്രസംഗം നടത്തി. ഈ ഫോറത്തിന്റെ വിജയത്തിനായി സമയം കണ്ടെത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിനും ഓരോ അംഗങ്ങളെയും ജൂഡി ബിനു അഭിനന്ദിച്ചു.
WMC ഗ്ലോബൽ & റീജിയണൽ ലീഡേഴ്‌സായ ശ്രീ.എം ആർ ഗോപാലപിള്ള, ശ്രീ ജോൺ മത്തായി, ശ്രീ സാം ഡേവിഡ്, ശ്രീ ജോളി തടത്തിൽ, ശ്രീമതി മേഴ്സി തടത്തിൽ, ശ്രീ പിന്റോ, ശ്രീ രാജു കുന്നക്കാട്ട്, ഷൈബു കട്ടിക്കാട്ട്, ബിജു ജോസഫ്, ദീപു, ജോളി പടയാട്ടി, ഡോ. ലളിത മാത്യു, ശ്രീമതി സിന്ധു, ശ്രീമതി സരിത, ശ്രീജ ശ്രീജ മറ്റ് ഡബ്ല്യുഎംസിയുടെ നിരവധി പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു.
കലാ- സാംസ്കാരിക പരിപാടികളിൽ മികച്ച സംഘാടനമാണ് ശ്രീമതി ലീന ജോണി (ജനറൽ സെക്രട്ടറി) നടത്തിയത്. ശ്രീമതി ഫിജി സാവിയോ, ശ്രീമതി മഞ്ജു, മിസ്സിസ് ജെയ്സി, മിസ്സിസ് നവമി & മിസ്സിസ് ലീന എന്നിവരുടെ നൃത്താവിഷ്കാരം കാണികൾക്ക് ഏറെ ഹൃദ്യാനുഭവമായി. ശ്രീമതി ജെയ്നി സ്റ്റീഫന്റെ കവിതാലാപനവും, നവമി സനുലാലിന്റെ നൃത്തവും, ശ്രീമതി ഫിജി സാവിയോയുടെ (വൈസ് പ്രസിഡന്റ്) നൃത്ത അധ്യാപന സെഷനും കൂടാതെ മലയാള നിത്യഹരിത ഗാനങ്ങൾ ആലപിച്ചതും കാണികൾക്ക് ഏറെ പ്രിയങ്കരമായി.
നിലവിലുള്ള ഭാരവാഹികൾക്ക് പുറമെ PRO & മീഡിയ മോഡറേറ്ററായി ശ്രീമതി ഷിമ്മി ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വിമൻസ് ഫോറം എങ്ങനെ സഹായിക്കുമെന്നും യോഗം ചർച്ച ചെയ്തു. കമ്മ്യൂണിറ്റി പങ്കാളിത്തം, സാംസ്കാരികം, ടാലന്റ് ഡെവലപ്‌മെന്റ്, ഔട്ട്‌ഡോർ ആക്‌റ്റിവിറ്റികൾ, ആർട്ടിസ്റ്റിക്, റീഡേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ് ഫോറം തുടങ്ങി വിവിധ ഉപ ഫോറങ്ങൾക്കും തുടക്കമിട്ടു. ശ്രീമതി ലീന ജോണി (ജനറൽ സെക്രട്ടറി) നേരിട്ടും ഓൺലൈനായും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. 18 അംഗങ്ങൾ നേരിട്ടും 10 അംഗങ്ങൾ ഓൺലൈനിലും പങ്കെടുത്തു. ഡിജിറ്റൽ മീഡിയയുടെ സാങ്കേതിക സഹായത്തിന് ജൂഡി ബിനുവിന്റെ മകൾ കുഞ്ഞാറ്റയ്ക്ക് പ്രത്യേക നന്ദി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…