ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 70ാം പിറന്നാള്‍. രാജ്യം മുഴുക്കെ അദ്ദേഹത്തിന് അനുമോദനം നേര്‍ന്നു. 1950 ല്‍ സപ്തംബര്‍ 17-ാം തിയതി ഗുജറാത്തില്‍ ജനിച്ച ഈ പ്രതിഭ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖ വ്യക്തിത്വത്തിലേക്ക് ഉയര്‍ന്നു.ഗുജറാത്തിലെ വഡ്‌നഗറിലെ ചായക്കച്ചവടം നടത്തി ജീവിച്ചിരുന്ന അച്ഛനൊപ്പം ചായവിറ്റ് ജീവിതം ആരംഭിച്ച മോഡി ഇന്ന് ഇന്ത്യയുടെ പ്രധാനവ്യക്തിത്വങ്ങളില്‍ ഒരാളായി ഉയര്‍ന്നു.
ഭാരതീയ ജനതാപാര്‍ട്ടിയിലൂടെയും ആര്‍.എസ്.എസിലൂടെയും തന്റെ ജീവതപടികള്‍ കടന്നുവച്ചാണ് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായത്. 2001-2014 കാലഘട്ടത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി വാരണസിയില്‍ നിന്നുമാണ് എം.പി.യായി പാര്‍ലമെന്റില്‍ എത്തുന്നത്. തുടര്‍ന്ന് 2014 മെയ് 26-ാം തീയതി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. തുടര്‍ന്ന് അഞ്ചുവര്‍ഷക്കാലത്തിന് ശേഷം ശക്തമായ ഭൂരിപക്ഷത്തോടെ 2019 ല്‍ വിണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തന്നെ അദ്ദേഹം ഇപ്പോഴും തുടരുന്നു.
നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നരേന്ദ്രമോഡിയെ തേടിയെത്തി. അദ്ദേഹത്തിനെ തേടിയെത്തിയ ആദ്യഅംഗീകാരം ഷാ ഓഫ് കിങ് അബ്ദുള്‍ അസീസ് എന്ന സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായിരുന്നു. തുടര്‍ന്ന് റഷ്യയുടെ പരമോന്നത ബഹുമതിയായ ദിി ഓര്‍ഡര്‍ ഓഫ് ഹോളി അപോസ്തല ആന്‍ഡ്രൂ ദി ഫസ്റ്റ് എന്ന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. പിന്നീട് അഫ്ഗാനിസ്താന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമാനുള്ളഖാന്‍ അവാര്‍ഡ് തേടിയെത്തി.
തുടരന്ന് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സയ്യിദ് മെഡലിനും അദ്ദേഹം അര്‍ഹനായി. തുടര്‍ന്ന് വിദേശികള്‍ക്കുള്ള മാലദ്വീപിന്റെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. സമാധാനത്ിതനും വികസനത്തിനുള്ള ദക്ഷണ കൊറിയന്‍ അവാര്‍ഡായ സിയോള്‍ പീസ് പ്രൈസ്, യുണൈറ്റഡ് നേഷന്റെ ചാമ്പ്യന്‍ അവാര്‍ഡായ ഓഫ് ദി എര്‍ത്ത് അവാര്‍ഡും, പാലസ്തീനിയന്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്റ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് പാലസ്തീനും അദ്ദേഹത്തെ തേടിയെത്തി.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…