Ireland

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വന്നത്. പുതിയ നയങ്ങൾ വളരെ മികച്ചതാണെന്നും ഭാര്യയും ഭർത്താവും ചേർന്ന് 60000 യൂറോ വാർഷിക വരുമാനം ഉണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരണമെന്നും ഉള്ള തെറ്റായ വാർത്ത മലയാളികൾക്കിടയിലും പ്രചരിച്ചിരുന്നു. പുതിയ നയത്തിന്റെ സെക്ഷൻ 10.2ൽ പ്രകാരം ജോയിന്റ് ആപ്പ്ളിക്കേഷൻ സാദ്ധ്യമല്ല, ഭാര്യയുടെയോ ഭർത്താവിന്റെയോ ആരുടെയെങ്കിലും ഒരാളുടെ വരുമാനം മാത്രമാണ് പരിഗണിക്കുന്നത്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

യൂണൈറ്റും സിപ്റ്റുവും അടക്കമുള്ള ട്രേഡ് യൂണിയനുകളും MRCIയും പുതിയ നയങ്ങൾ കുടിയേറ്റക്കാർക്ക് എതിരാണെന്ന് പറയുമ്പോഴും സോഷ്യൽ മീഡിയയിൽ ചില വിസ ഏജൻസിയും പുതിയ നയങ്ങൾ നല്ലതാണെന്നു പ്രചരിപ്പിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അതിലൂടെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് എന്നാണ് ആക്ഷേപം.

ആർക്കൊക്കെ അപേക്ഷിക്കാം:

പങ്കാളി, വയസ്സിന് താഴെയുള്ള കുട്ടികൾആശ്രിത മാതാപിതാക്കൾ, വൈദ്യശാസ്ത്രപരമായി ആശ്രിതർ, മുതിർന്ന കുട്ടികൾ, അസാധാരണമായ കേസുകളിൽ മറ്റ് ബന്ധുക്കൾ എന്നിവർക്ക്.

വരുമാന പരിധി

ജനറൽ വർക്ക്‌ പെർമിറ്റ്‌ സ്പോൺസർ ഹോൾഡ് ചെയ്യുമ്പോൾ, പങ്കാളികൾക്ക് പ്രതിവർഷം ഏറ്റവും കുറഞ്ഞ വരുമാനം 30,000 യൂറോയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ: 1 കുട്ടി: 36,660 യൂറോ Net അല്ലെങ്കിൽ 44,300 യൂറോ Gross, 2 കുട്ടികൾ: 41,912 യൂറോ Net അല്ലെങ്കിൽ 54,200 Gross, 3 കുട്ടികൾ: 47,164 യൂറോ Net അഥവാ 64,200 യൂറോ Gross, 4 കുട്ടികൾ: 51,896 യൂറോ Net അല്ലെങ്കിൽ 73,400 യൂറോ Gross, 5 കുട്ടികൾ: 58,448 യൂറോ Net അല്ലെങ്കിൽ 87,100 യൂറോ Gross.

ആശ്രിതരായ മാതാപിതാക്കൾ അല്ലെങ്കിൽ മുതിർന്ന ആശ്രിതർക്ക് വാർഷിക വരുമാന പരിധി 92,789 യൂറോയാണ്. 16 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പാർട്ട് ടൈം ജോലിയും ഇന്റേൺഷിപ്പിനും അനുമതി ലഭിക്കും. തൊഴിൽ അനുമതി ആവശ്യമില്ല. സ്പോൺസർ ഒരു ഐറിഷ് പൗരനാകുമ്പോൾ, കുടുംബാംഗങ്ങൾക്ക് അധിക കാത്തിരിപ്പ് കൂടാതെ സ്വതന്ത്ര സ്റ്റാമ്പ് 4 ന് അപേക്ഷിക്കാം.വ്യാജ രേഖകൾ സമർപ്പിച്ചാൽ അപേക്ഷകൾ നിരസിക്കപ്പെടാം. ബഹുഭാര്യത്വ വിവാഹങ്ങൾ നിരസിക്കപ്പെടും. താമസ പരിശോധനകളും അപേക്ഷാ ഫീസും ഉടൻ നിലവിൽ വരും.ചില കുടുംബാംഗങ്ങൾ അയർലണ്ടിന് പുറത്തുനിന്ന് അപേക്ഷിക്കേണ്ടി വന്നേക്കാം.

വിസ കാറ്റഗറികൾ:

ഐറിഷ് പൗരന്മാർക്ക് A, ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾക്ക് B, ജനറൽ എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ഉള്ളവർക്ക് C, ഫാമിലി റീയൂണിഫിക്കേഷൻ അപേക്ഷകളിൽ CSEP ഉടമകൾക്ക് വരുമാന പരിധി ബാധകമല്ല.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

3 mins ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

11 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

1 day ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago

എയർബസ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ്: ആഗോളതലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

സോഫ്‌റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…

2 days ago

Uberന്റെ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം

ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…

3 days ago