Categories: Ireland

കോറോണ വൈറസ്; എല്ലാവർക്കും മാതൃകയായി മെഡിക്കൽ മേഖയിലേക്ക് തിരികെയെത്തി അയർലന്റ് പ്രധാനമന്ത്രി

വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ മാതൃകയായിരിക്കുകയാണ് അയർലൻഡ് പ്രധാനമന്ത്രിയായ ലിയോ എറിക് വരദകർ (Leo Eric Varadkar). 

കൊറോണ അയർലന്റിനേയും വിടാതെ പിന്തുടരുകയാണെന്നാണ് റിപ്പോർട്ട്.  ഏകദേശം 158 പേർക്കാണ് ഇവിടെ കോറോണ ബാധിച്ച് മരണമടഞ്ഞത്. 5000 ഓളം പേർക്ക് ഇവിടെ കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതിനിടയിൽ ആരോഗ്യ മേഖലയിലേക്ക് മെഡിക്കൽ യോഗ്യത ഉള്ളവരും ഇപ്പോൾ വർക്ക് ചെയ്യാത്തവരുമായ ആളുകളോട് തിരിച്ച് ഈ മേഖലയിലേക്ക് വരാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.  

അപ്പോഴാണ് എല്ലാവർക്കും മാതൃകയായി മെഡിക്കൽ മേഖയിലേക്ക് തിരികെയെത്തി അയർലന്റ് പ്രധാനമന്ത്രിയായ ലിയോ എറിക് വരദകർ മാതൃകയായത്.

ഡോക്ടറായ ഇദ്ദേഹത്തിന്റെ സേവനം ആഴ്ചയിൽ ഒരിക്കൽ ഉണ്ടാകും കൂടാതെ അദ്ദേഹത്തിന്റെ പരിധിയിലുള്ള മേഖലകളിൽ കോറോണയെ നേരിടുന്ന മെഡിക്കൽ സംഘത്തോടൊപ്പം പ്രവർത്തിക്കും. 

ഡബ്ലിൻ ട്രിനിറ്റി സർവകലാശാലയിൽ നിന്നും 2003 ലാണ് ലിയോ എറിക് വരദകർ മെഡിക്കൽ ബിരുദം നേടിയത്.  ഇദ്ദേഹത്തിന്റെ അച്ഛൻ ഡോക്ടറും  അമ്മ നഴ്സുമാണ്. കൂടാതെ രണ്ട് സഹോദരിമാരും ആരോഗ്യ മേഖലയിൽ പ്രവർത്തകരാണ്.      

ഇതിനിടയിൽ സർക്കാർ നിർദ്ദേശം സ്വീകരിച്ച് 6000 ഓളം പേരാണ് അയർലന്റിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധരായി എത്തിയത്. 

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

18 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

18 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

18 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

20 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

23 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

23 hours ago