Ireland

Iressense’23 ഡിസംബർ 3ന് ഡബ്ലിനിൽ; ഡോ. K. M. ശ്രീകുമാർ മുഖ്യ പ്രഭാഷകൻ

Essense Global അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense ’23  ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും കഴിക്കാൻ പറ്റില്ല. മുഴുവൻ വിഷമല്ലേ വിഷം!! 

നമ്മൾ വളരെയധികം കേട്ടിട്ടുള്ളതും പറയുന്നതുമായ ഒരു അന്ധവിശ്വാസമാണ് രാസവളങ്ങളും രാസ കീടനാശിനികളും ഭീകരമായ വിഷമാണ് എന്നത് .

1940കളിലെ ബംഗാൾ ക്ഷാമത്തിൽ പട്ടിണി കിടന്ന് മാത്രം മരിച്ചത്  40 ലക്ഷത്തിൽ അധികം ആളുകളാണ്. ജൈവവളങ്ങളും ജൈവ കീടനാശിനികളും ഇല്ലാതിരുന്ന കാലത്ത് മനുഷ്യരിൽ അധികവും മരിച്ചിരുന്നത് പട്ടിണി കിടന്നാണ്. അവിടെനിന്നും ഇന്നത്തെ ഭക്ഷ്യ സുരക്ഷയിലേക്ക് എത്താനുള്ള പ്രധാന കാരണം രാസവളങ്ങളുടെയും രാസ കീടനാശിനികളുടെയും കണ്ടുപിടുത്തവും ഉപയോഗവും ആണ്. രാസവളങ്ങളും രാസ കീടനാശിനികളും ഇല്ലാതിരുന്നെങ്കിൽ നമ്മളിൽ ബഹുഭൂരിപക്ഷം ആളുകളും ജനിക്കുക പോലും ഉണ്ടാകുമായിരുന്നില്ല.  

പട്ടിണി എന്ത് എന്ന് നമ്മളെ അറിയിക്കാതിരുന്ന ആ കാർഷിക വിപ്ലവത്തെ ‘വിഷം’ എന്നാണ് ചില മനുഷ്യർ വിളിക്കുന്നത്!!

പഴം,പച്ചക്കറികൾക്ക് തളിക്കുന്ന രാസ കീടനാശിനികൾക്ക് അവയെ ആക്രമിക്കാൻ വരുന്ന പുഴു കീടങ്ങളെ കൊല്ലാൻ മാത്രമുള്ള വീര്യം മാത്രമേയുള്ളൂ. പക്ഷേ ആ കീടനാശിനികൾക്ക് പകരമായി നമ്മൾ പ്രയോഗിക്കുന്ന ജൈവ കീടനാശിനി ലോകത്തിലെ ഏറ്റവും അധികം ക്യാൻസർകാരി ആണ് എന്ന് തെളിയിച്ച പുകയില കഷായം ആണ്!!

മദ്യം കുടിക്കുമ്പോൾ അത് വരുത്തുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച് നമ്മൾ അധികം ചിന്തിക്കാറില്ല. പുകവലിക്കുമ്പോൾ നമുക്കും മറ്റുള്ളവർക്കും വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളും ചിന്തിക്കാറില്ല.

 ഓരോ വർഷവും യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഫാസ്റ്റ് ഫുഡ്‌ കഴിച്ചും കൊക്കകോള കുടിച്ചും മരിക്കുന്നുണ്ട്. എങ്കിലും ഒരു വാഴപ്പഴം വാങ്ങുമ്പോൾ അത് രാസവളം ചേർക്കാത്ത ഓർഗാനിക് പഴം വാങ്ങി ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കുകയും ചെയ്യും!

കൃഷിയെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി അന്ധവിശ്വാസങ്ങൾ നമ്മൾ കൊണ്ടുനടക്കാറുണ്ട്.  

എന്നാൽ എന്താണ് അവയുടെ യഥാർത്ഥ വസ്തുത? ശാസ്ത്രം എന്താണ് പറയുന്നത്? ഈ വിഷയത്തിൽ കാസർഗോഡ് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. കെ. എം ശ്രീകുമാർ നമ്മളോട് സംസാരിക്കുന്നു. എൻഡോസൾഫാൻ ബോധവൽക്കരണത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം

Modern farming and criticism എന്ന വിഷയത്തിൽ സംസാരിക്കുന്നു.

കൂടാതെ  ടോമി സെബാസ്റ്റ്യൻ, തനൂജ താജുദീൻ,പ്രിൻസ് റാഷണൽ എന്നിവർ “free from chains “എന്ന talk show യിൽ പങ്കെടുത്തു സംസാരിക്കും. സെബി സെബാസ്റ്റ്യൻ മോഡറേറ്റർ ആയിരിക്കും. സദസ്സിലുള്ളവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും.  ഈ പ്രഭാഷണത്തിലും, talk show യിലും പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി Essense Ireland അറിയിക്കുന്നു. 

December 3 Sunday

Scientology Auditorium Firhouse

Tallaght

4 PM to 9 PM

Contact  087 226 3917, 0879289885

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

2 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

4 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

9 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

10 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

17 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago