അയർലണ്ടിലെ ജനങ്ങൾ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെക്കാൾ കൂടുതൽ ആശങ്കപ്പെടുന്നത് ജീവിതച്ചെലവിനെക്കുറിച്ചാണെന്ന് യൂറോപ്യൻ കമ്മീഷന്റെ പുതിയ യൂറോബാരോമീറ്റർ (Eurobarometer) സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത അയർലണ്ടുകാരിൽ 70 ശതമാനവും ജീവിതച്ചെലവാണ് യൂറോപ്യൻ യൂണിയൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ ശരാശരി 39 ശതമാനമാണ്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ഗ്രീസും ക്രൊയേഷ്യയും മാത്രമാണ് ഭൂരിഭാഗം പൗരന്മാരും ജീവിതച്ചെലവിനെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടിയ മറ്റ് രാജ്യങ്ങൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അയർലണ്ടിൽ ഈ ആശങ്ക 17 ശതമാനം പോയിന്റ് വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026-ൽ ഊർജവില ഉയർന്നതിനെ തുടർന്ന് 32 ശതമാനം അയർലണ്ടുകാർ വീടുകളിലെ ഹീറ്റിംഗ് ഉപയോഗം കുറച്ചതായും സർവേ കണ്ടെത്തി.
അനിയന്ത്രിത കുടിയേറ്റമാണ് അയർലണ്ടുകാരുടെ രണ്ടാമത്തെ പ്രധാന ആശങ്ക. 36 ശതമാനം പേർ ഇത് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടിയെങ്കിലും, 2025-നെ അപേക്ഷിച്ച് ഈ ആശങ്കയിൽ അഞ്ച് ശതമാനം പോയിന്റിന്റെ കുറവുണ്ട്. അതേസമയം, യൂറോപ്യൻ യൂണിയൻ അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി 32 ശതമാനം പേർ കുടിയേറ്റത്തെ തന്നെ തെരഞ്ഞെടുത്തു. കാലാവസ്ഥാ വ്യതിയാനം, യുക്രൈൻ യുദ്ധം, കുറ്റകൃത്യങ്ങളും തീവ്രവാദവും എന്നിവയും അയർലണ്ടുകാർ ചൂണ്ടിക്കാട്ടിയ പ്രധാന വെല്ലുവിളികളാണ്.
27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലായി 25,900-ലധികം പേരിൽ നടത്തിയ സർവേയിൽ, അയർലണ്ടിൽ നിന്നുമാത്രം ആയിരത്തിലധികം പേർ പങ്കെടുത്തു.
റിപ്പോർട്ടിലെ മറ്റ് പ്രധാന കണ്ടെത്തലുകൾ:
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങളും, വ്യാജവിവരങ്ങൾ തിരിച്ചറിയാൻ മീഡിയ സാക്ഷരത വർധിപ്പിക്കണമെന്നും, AI ഉപയോഗിച്ച് സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആയ ഉള്ളടക്കങ്ങൾക്ക് വ്യക്തമായ ലേബലിംഗ് നിർബന്ധമാക്കണമെന്നും അയർലണ്ടുകാർ ശക്തമായി പിന്തുണച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…
നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…