Ireland

Local- European Elections: അയർലണ്ടിൽ വോട്ടിംഗ് പുരോഗമിക്കുന്നു

പ്രാദേശിക, യൂറോപ്യൻ തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിലുടനീളം വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 31 ലോക്കൽ അതോറിറ്റികളിലുടനീളം മൊത്തം 949 സിറ്റി, കൗണ്ടി കൗൺസിൽ സീറ്റുകളും, കൂടാതെ 14 MEP കൾ യൂറോപ്യൻ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെടും. പ്രാദേശിക സമയം രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. രാത്രി 10 മണി വരെ വോട്ടെടുപ്പ് തുടരും. വോട്ടെടുപ്പിനോട് അനുബന്ധിച്ച് വിവിധ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഒരു ദിവസത്തെ പ്രചാരണത്തിന് മുന്നോടിയായി കോ വിക്ലോവിലെ ഡെൽഗാനി നാഷണൽ സ്‌കൂളിൽ Taoseaich വോട്ട് രേഖപ്പെടുത്തി.

അയർലണ്ടിൻ്റെ യൂറോപ്യൻ പാർലമെൻ്റ് സീറ്റുകളുടെ വിഹിതം വർദ്ധിച്ചതിനെത്തുടർന്ന്, ബ്രസൽസിലെ 14 സ്ഥാനങ്ങളിലേക്ക് 73 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. പ്രാദേശിക തലത്തിൽ, 949 കൗൺസിൽ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും. Midlands North-West മണ്ഡലത്തെ അഞ്ച് പേർ പ്രതിനിധീകരിക്കും. അയർലൻഡ് സൗത്തിനെ പ്രതിനിധീകരിക്കുന്നത് അഞ്ച് പേരാണ്.നാല് പേർ ഡബ്ലിനിനെ പ്രതിനിധീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ 166 പ്രാദേശിക ഇലക്‌ട്രൽ ഏരിയകളിലെ കൗണ്ടി, സിറ്റി കൗൺസിലുകളിലായി 949 സീറ്റുകളാണുള്ളത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

പുതിയ വാടക നിയമങ്ങൾ നിങ്ങളുടെ പ്രോപ്പർട്ടിയെ എങ്ങനെ ബാധിക്കും?

പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…

2 hours ago

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി നീട്ടി

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…

8 hours ago

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം; ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…

8 hours ago

ഏഴ് കിഴക്കൻ കൗണ്ടികളിൽ യെല്ലോ റെയിൻ അലേർട്ട്; എനിസ്കോർത്തിയിലെ ജലനിരപ്പ് ഉയരുന്നു; വടക്കൻ അയർലണ്ടിലും മുന്നറിയിപ്പ്

സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…

21 hours ago

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്തു

ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ്…

1 day ago

‘സിത്താര’സംഗീത രാവിന് ഒരുങ്ങി അയർലണ്ട്; “Sithara’s Project Malabaricus” മ്യൂസിക് ഷോ ഡബ്ലിനിലും ഗാൽവേയിലും

മലയാളികളുടെ പ്രിയപ്പെട്ട 'സിത്തുമണി', ഗായിക സിത്താര കൃഷ്ണകുമാർ അയർലണ്ടിലെത്തുന്നു. "Sithara's Project Malabaricus" ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും…

1 day ago