Ireland

ഇസബെൽ ഒരുങ്ങി; നവംബർ 26 ഞായറാഴ്ച്ച രണ്ട് ഷോകൾ

അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരാഘോഷമാകാൻ, സാമൂഹിക സംഗീത നാടകം ‘ഇസബെൽ’ ഈ ഞായറാഴ്ച്ച വൈകിട്ട് 3 നും 6 നും ഡബ്ലിൻ സെന്റോളജി കമ്മ്യുണിറ്റി സെന്ററിൽ അരങ്ങേറും. ആനുകാലിക വിഷയങ്ങൾ കാല്പനികതയും യാഥാർത്ഥ്യവും ഇടകലർന്ന വർണ്ണാഭമായ രംഗങ്ങളിൽ കോർത്തിണക്കി ഇമ്പമുള്ള.ഗാനങ്ങളുടെ അകമ്പടിയിൽ പ്രേക്ഷകർക്ക് സ്വപ്നതുല്യമായ  ഒരനുഭൂതി സമ്മാനിക്കുന്ന ഇസബെൽ 

സീറോ മലബാർ  കത്തോലിക്കാ ചർച്ച്, ബ്ലാഞ്ചാസ്ടൌൺ ചാരിറ്റി ഫണ്ട് റൈസർ ഇവന്റായായാണ് അവതരിപ്പിക്കുന്നത്. അഭിനയ മാറ്റുരയ്ക്കുന്ന വൈകാരിക രംഗങ്ങളും, മനോഹര നൃത്തച്ചുവടുകളും, നിറപ്പകിട്ടാർന്ന രംഗവിധാനവും ഉപരി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ ഒരു മാജിക്കൽ ഡ്രാമയാണ് ഇസബെൽ.

ലോസ്റ്റ് വില്ല, പ്രളയം, പ്രണയാർദ്രം, ഒരുദേശം നുണപറയുന്നു, നീതിമാന്റെ രക്തം എന്നീ ജനപ്രീയ നാടകൾക്ക് ശേഷം ഡബ്ലിൻ തപസ്യയാണ് ഇസബെൽ അരങ്ങിലെത്തിക്കുന്നത്.

സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന ഇസബെല്ലിലെ ഇമ്പമാർന്ന ഗാനങ്ങൾ ജെസ്സി ജേക്കബിന്റെ രചനയിൽ പ്രശസ്ത സംഗീതജ്ഞൻ സിംസൺ ജോൺ സംഗീത സംവിധാനം നിർവഹിക്കുന്നു. ഇസബെൽ നാടകത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. കിം കിം കിം എന്ന ഹിറ്റ് ഗാനമുൾപ്പടെ അനേകം ഗാനങ്ങളൊരുക്കിയ തെന്ന്ന്ത്യൻ സിനിമാ സംഗീത സംവിധായകൻ റാം സുരേന്ദർ ഈ നാടകത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നു. ഡബ്ലിൻ തപസ്യയിലെ കലാകാരന്മാർ അരങ്ങിലെത്തുന്ന ഇസബെൽ കണ്ടാസ്വദിക്കാൻ അയർലണ്ടിലെ കലാസ്വാദകരെ സ്വാഗതം ചെയ്യുന്നതായി സീറോമലബാർ കത്തോലിക്കാ ചർച്ച് ഭാരവാഹികൾ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 hour ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

7 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

20 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

22 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

22 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

22 hours ago