Ireland

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക് എന്ന വ്യക്തിക്കെതിരെയാണ് പരാതികൾ ഉയർന്നിരിക്കുന്നത്. ഓരോ വിദ്യാർഥിയിൽനിന്നും 2,000 യൂറോ വരെ വാങ്ങിയെന്നും ഏകദേശം 40 പേരെ ഇത്തരത്തിൽ വഞ്ചിച്ചതായും പരാതിക്കാർ ആരോപിക്കുന്നു. അയർലണ്ടിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം നൽകിയ വിദ്യാർഥികൾക്ക് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്നാണ് ആരോപണം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണി നേരിടേണ്ടിവന്നതായും ചിലർ പറയുന്നു. തട്ടിപ്പിന് ഇരയായവർ വരും ദിവസങ്ങളിൽ ഗാർഡ യിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. പരാതിക്കാരുടെ ആരോപണമനുസരിച്ച്, അയർലണ്ടിലെ മലയാളി സമൂഹത്തിനിടയിൽ വിശ്വാസ്യത നേടിയെടുക്കുന്നതിനായി പള്ളികളിലെ സജീവ സാന്നിധ്യവും സാമൂഹിക പ്രവർത്തനങ്ങളുമായുള്ള ബന്ധവും ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത് എന്നാണ് ആരോപണം. എന്നാൽ, പള്ളികൾക്കോ അവയുമായി ബന്ധപ്പെട്ട സംഘടനകൾക്കോ ഇയ്യാളുമായി യാതൊരു ബന്ധമില്ല. അവിടെ എത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുന്നത് വഴിയാണ് തട്ടിപ്പ് നടത്തുന്നത്.

മലയാളി സമൂഹത്തിന്റെ വിവിധ കൂട്ടായ്മകളിലും മതപരമായ പരിപാടികളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തികളോട് വിദ്യാർഥികളും കുടുംബങ്ങളും ബന്ധം പുലർത്തുന്നത് സ്വാഭാവികമാണ്. ഈ വിശ്വാസം ഉപയോഗിച്ചാണ് ചിലരെ ജോലി വാഗ്ദാനത്തിലേക്ക് ആകർഷിച്ചതെന്നാണ് ആരോപണം.

ഓരോ വിദ്യാർഥിയിൽനിന്നും 2,000 യൂറോ വരെ വാങ്ങിയെന്നാണ് പരാതികളിൽ പറയുന്നത്. നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇയാൾക്കെതിരെ ബന്ധപ്പെട്ട് കേരളത്തിലും നിരവധി പരാതികളുണ്ടെന്നാണ് ലഭിച്ച വിവരങ്ങൾ. കേരളത്തിലും ഇയാൾക്കെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് പരാതിക്കാർ. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നാണ് വിവരം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

2 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

4 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

4 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

5 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

23 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

1 day ago