Ireland

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ ജോജോ ദേവസിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് മിനിസ്റ്റർ ഓഫ് ജസ്റ്റിസ് TD Niall Collines ജോജോ ദേവസിക്ക് കൈമാറി.

ലിമെറിക്ക് കൗണ്ടിയിൽ പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ജോജോ ദേവസിക്ക് ലഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകളും , സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്.

2005 ഇൽ ലിമെറിക്കിൽ എത്തിയ ജോജോ അക്കാലംമുതൽ ലിമെറിക്കിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്ത് വരുന്നു.അതുപോലെ കഴിഞ്ഞ പത്തുവർഷത്തിലേറെയായി ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിലെ കമ്മറ്റി മെമ്പറായും,പലതവണ കൈക്കാരനായും പ്രവർത്തിച്ചിട്ടുള്ള ജോജോ വേദപാഠ അധ്യാപകൻ,സെക്രട്ടറി എന്നീ നിലകളിലും കഴിവ് തെളിയിച്ച ആളാണ്.ഒപ്പം സീറോ മലബാർ ചർച്ച് സെൻട്രൽ കമ്മറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ സെന്റ് പോൾസ് ചർച്ച് Dooradoyle eucharist മെമ്പറും,വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവത്തകനുമായിരുന്നു ജോജോ ദേവസ്സി.പ്രൊഫ്രെഷണൽ വിദ്യാഭ്യാസത്തോടൊപ്പം തിയോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.ഇങ്ങനെ സഭാ ശുസ്രൂഷകൻ എന്ന നിലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോജോ ദേവസി.

ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായി ജോലിചെയ്യുന്ന ഷൈനി ഭാര്യയും Joylin, Jovin എന്നിവർ മക്കളുമാണ്.

വാർത്ത: ജോബി മാനുവൽ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 hour ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

4 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

9 hours ago

നഗരത്തിലെ മിക്ക റോഡുകളിലും 30Km/Hr വേഗത പരിധി നിശ്ചയിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ പദ്ധതിയിടുന്നു

ഡബ്ലിൻ സിറ്റി കൗൺസിൽ, നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളിലെയും വേഗത പരിധി മണിക്കൂറിൽ 30 കിലോമീറ്ററായി കുറയ്ക്കാൻ ഒരുങ്ങുന്നു. റെസിഡൻഷ്യൽ…

2 days ago

‘രാജകുമാരി’ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പ്രകാശനം ചെയ്തു

ശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരി യുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.നവാഗതനായ…

2 days ago

2030ൽ 300,000 വീടുകൾ നിർമ്മിക്കാനുള്ള ഭവന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു

2030 ആകുമ്പോഴേക്കും അയർലണ്ടിൽ 72,000 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ ഉൾപ്പെടെ 300,000 വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഭവന…

2 days ago