കണ്ണൂർ ജില്ലയുടെ വിവിധ മലയോര ഗ്രാമങ്ങളിൽ നിന്നും അയർലണ്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടെ ഒത്തുചേരൽ നവംബർ പന്ത്രണ്ടാം തീയതി വാക്കിൻസ്‌ടൗൺ ഉള്ള കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു . കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മൂലം നടത്താൻ സാധിക്കാതിരുന്ന ഒത്തുചേരലിനെ വളരെ ഉത്സാഹത്തോടെയാണ് ഇപ്രാവശ്യം കണ്ണൂരുകാർ നോക്കികാണുന്നത് .
തിരക്കുപിടിച്ച പ്രവാസി ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽനിന്നും ഒരല്പ സമയം മാറി നിന്ന് പിറന്ന നാടിന്റെ മധുര സ്മരണകൾ മായാതെ മനനം
ചെയ്യുന്നതോടൊപ്പം മലയോര ഗ്രാമങ്ങളുടെ നിഷ്കളങ്ക സ്നേഹത്തിന്റെയും നിസ്വാർത്ഥ സഹകരണത്തിന്റെയും വേദിയായി സംഗമം മാറുന്നു
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പേരാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായും പഠനത്തിനായും അയർലണ്ടിൽ എത്തിച്ചേർന്നത്. ഇവർക്കെല്ലാവർക്കും ഒത്തുചേരുന്നതിനും പരിചയപെടുന്നതിനും ഉള്ള ഈ അസുലഭ അവസരത്തെ എല്ലാ കണ്ണൂർ പ്രവാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
രാവിലെ പത്തുമണിക്ക് ആരംഭിച്ചു ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ തീരത്തക്ക രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് . രസകരമായ മത്സര ഇനങ്ങളും മറ്റു കലാപരിപാടികളും സ്വാദിഷ്ട ഭക്ഷണവും സംഗമത്തിന്റെ മാറ്റു കൂട്ടുന്നു
കൂടുതൽ വിവരങ്ങൾക്ക്
Binujith : 0879464254
Pinto. : 0894440014
Nidhin. : 089 4414335
Sheen. : 089 4142349
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…