Ireland

കേരളാ ബാഡ്മിന്റൻ ക്ലബ്‌ ജൂനിയർ ന്റെ ഉത്ഘാടനം കായിക രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു

കേരളാ ബാഡ്മിന്റൻ ക്ലബ്‌ ജൂനിയർ ന്റെ ഉത്ഘാടനം കായിക രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ 07/03/2022 വൈകുന്നേരം ഫിൻഗ്ലാസിലെ Poppintree Community Sports Centre -ൽ വെച്ച് നടത്തി. 2013-ൽ മലയാളികളുടെ ശ്രമഫലമായി വിനോദത്തിനും ഉല്ലാസത്തിനുമായി തുടങ്ങിയ കേരളാ ബാഡ്മിന്റൻ ക്ലബ് കഴിഞ്ഞ 9 വർഷം കൊണ്ട് അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകൾക്കൊപ്പം ഉയർന്നിരിക്കുന്നു.

KBC ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത് ജൂനിയർ കുട്ടികൾക്ക് ബാഡ്മിന്റൺ പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് നിന്നുകൊണ്ടാണ്. കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ച് KBC Jr. ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിക്കുന്നതിനും കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുമായി കായിക രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ ഈ വേളയിൽ പങ്കെടുത്തു.

KBC Secretary Mr. Siju Jose – ന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. യോഗത്തിൽ, Mrs. Catherine Smyth ( President Leinster Badminton ) കുട്ടികളെ അഭിസംബോധന ചെയ്ത് അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും Mr. Paul Mc Auliffe ( TD Dublin North West ) ചിക്കൂസ്‌ ടീവി സ്പോൺസർ ചെയ്ത ജേഴ്സി, അബിൻ ജോബിക്ക് നൽകിക്കൊണ്ട് ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.

Ms. Briege MacOscar (Councillor)Mr. Keith Connolly (Councillor)Mr. John Kingsley Onwumereh (Councillor) എന്നിവർ വേദിയിൽ സംസാരിക്കുകയും ഭാവിയിൽ ക്ലബ്ബിന് സിറ്റി കൗൺസിലിന്റെ ഭാഗത്തുനിന്നും ലഭിക്കാവുന്ന എല്ലാ സഹകരണങ്ങളും വാഗ്ദാനം നൽകുകയും ചെയ്തു. ഫിൻഗ്ലാസ്, ബാലിമൺ ഗാർഡ സ്റ്റേഷണുകളിലെ ഓഫിസേഴ്സ് ചടങ്ങിൽ പങ്കെടുക്കുകയും Surgent Boby Grealis (Community Gardai Meakstown) ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രശംസിച്ച് സംസാരിക്കുയുമുണ്ടായി. Poppintree Community Sports Centre -ന്റെ പ്രതിനിധീകരിച്ച് Mr.John കുട്ടികളോട് സംസാരിക്കുകയും സ്പോട്സ് സെന്ററിന്റെ ഭാഗത്തു നിന്നും ഭാവി സഹകരണങ്ങൾ വാഗ്ദാനം നൽകുകയും ചെയ്തു .

KBC Jr. കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുന്നത്, ബാഡ്മിന്റൺ അയർലണ്ടിന്റെ റജിസ്റ്റേർഡ് കോച്ച് ആയ Mr. Sumesh Tharian ആണ്. അദ്ദേഹം അയർലണ്ട് ഗ്രേഡഡ് പ്ലെയറും കൂടാതെ അയർലണ്ടിലെ പ്രമുഖ ക്ലബ്ബുകളിലെ പരിശീലകനും ആണ്. ക്ലബ് ഉത്ഘാടന വേളയിൽ അദേഹത്തിന്റെ നിറ സാന്നിധ്യം ഉത്ഘാടന ചടങ്ങിന് പൊലിമയേകി.

ഉത്ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടന്ന ചായ സൽക്കാരത്തിലും ഫോട്ടോ സെക്ഷനിലും വിശിഷ്ടാത്ഥികൾ കുട്ടികളായും അവരുടെ മാതാപിതാക്കളുമായും സംവദിക്കുകയും അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്തത് KBC അയർലന്റ് ഉത്ഘാടന ചടങ്ങിനെ കൂടുതൽ മോഡി പിടിപ്പിച്ചു.

Newsdesk

Recent Posts

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

4 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

1 day ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

2 days ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago