Ireland

‘വൈബാണ്… കളറാണ്’ കേരള ഹൗസ് കാർണിവൽ: നിങ്ങളുടെ പാർക്കിംഗ് ടിക്കറ്റുകൾ ഇന്ന് തന്നെ ബുക്ക്‌ ചെയ്യാം

ആവേശവും ആരവവും വാനോളം…കേരള ഹൗസ് കർണിവലിനെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ അയർലണ്ട് മലയാളികൾ. മേളയിലെത്തുന്നവർ പാർക്കിംഗിനെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട. ഗ്രൗണ്ടിലേയ്ക്കുള്ള പാർക്കിങ് ടിക്കറ്റുകൾ ഇപ്പോൾ തന്നെ നിങ്ങൾക്ക് ബുക്ക്‌ ചെയ്യാം..

ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 250 ഓളം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കാർണിവൽ വേദിക്ക് പുറത്ത് 300 വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. 10 യൂറോയാണ് പാർക്കിംഗ് ടിക്കറ്റ് നിരക്ക്. https://www.eventblitz.ie/event/keralahousecarnival2023parking/ എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം.

ജൂൺ 17ന് രാവിലെ എട്ടുമുതൽ വൈകുന്നേരം എട്ടുവരെ ഡബ്ലിനിലെ സ്ഥിരം വേദിയായ ലൂക്കൻ യൂത്ത് സെന്ററിലാണ് കാർണിവൽ നടക്കുക. കാർണിവൽ ഗ്രൗണ്ടിലേക്കും തിരിച്ചും ബസ് സർവീസുകൾ കേരളഹൗസ് ഒരുക്കിയിട്ടുണ്ട്. Wexford, Waterford, Kilkeny, Limerick, Galway, Castlebar, Sligo, Thullamore & Mullingar, Cavan, Belfast, Letterkenny എന്നിവിടങ്ങളിൽ നിന്നും ഒരു ടിക്കറ്റിന് 25 യൂറോയും, Cork ൽ നിന്നും 30 യൂറോയുമാണ് സർവീസ് നിരക്ക്.

കായിക-കലാ- സാംസ്കാരിക പരിപാടികൾ അണിനിരക്കുന്ന കാർണിവൽ വേദി ഇത്തവണയും വൈവിധ്യങ്ങളുടെ കൂടാരമാവുകയാണ്. ക്രിക്കറ്റ് ടൂർണമെന്റ്, വടംവലി മത്സരം, അയർലൻഡിലെ മുഴുവൻ മലയാളി റസ്റ്ററന്റുകളും അണിനിരക്കുന്ന നാടൻ ഫുഡ് ഫെസ്റ്റീവൽ, കുട്ടികൾക്കായി ബൗൺസിംഗ് കാസിലുകൾ, കുതിരസവാരി, നർമ്മ രസം നിറച്ച് ക്ലൗൺ, മൈലാഞ്ചിയിടൽ, ഫേസ് പെയിന്റിംഗ്, വിവിധ കലാകാരൻമാർ ഒരുക്കുന്ന ആർട്സ് കോർണറുകൾ, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, സൗഹൃദ ചെസ് മത്സരം, വിവിധ വിപണന സ്റ്റാളുകൾ എന്നിവ കേരള ഹൗസ് കാർണിവലിന്റെ മാത്രം പ്രത്യേകതകളാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 353 89 231 9437, 353 87 682 3893

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

7 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

8 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

10 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago