Ireland

അയർലണ്ടിലെ ആദ്യ മറൈൻ നാഷണൽ പാർക്ക് കെറിയിൽ

കെറിയിലെ കോർക ധുയിബ്‌നെ പ്രദേശത്ത് പുതിയ നാഷണൽ പാർക്കിന്റെ നിർമ്മാണം ഗവൺമെൻ്റ് ഇന്ന് പ്രഖ്യാപിക്കും. 70,000 ഏക്കറിലും കടലിലും വ്യാപിച്ചുകിടക്കുന്ന പാർക്ക് അയർലണ്ടിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക് ആയിരിക്കും. Páirc Náisiúnta na Mara, Ciaraí എന്നാണ് ദേശീയോദ്യാനത്തിന് നൽകിയിരിക്കുന്ന പേര്.

കെറി ഹെഡ് ഷോൾസിൻ്റെ ലൈംസ്റ്റോൺ റീഫുകൾ, ബ്ലാസ്കറ്റ് ദ്വീപുകൾക്ക് ചുറ്റുമുള്ള പ്രദേശം എന്നിവ പോലുള്ള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈറ്റുകളും ഇത് കവർ ചെയ്യും. യുനെസ്കോ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടിയായ സൈൽഗ് മിച്ചിൽ പാർക്കിൽ ഉൾപ്പെടുത്തും. കെറിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മനോഹരമായ കോനോർ പാസ് വാങ്ങാൻ സർക്കാർ തയ്യാറെടുക്കുന്നതായി ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .

ഡിംഗിൾ പെനിൻസുലയിലെ ഒരു പർവത പാതയാണ് കോനോർ പാസ്, ഇത് ഡിംഗിൾ പട്ടണത്തിന് സമീപം അവസാനിക്കുന്നു. വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഇവിടം വളരെ പ്രിയപ്പെട്ടതാണ്. രാജ്യത്ത് നിലവിൽ ആറ് ദേശീയോദ്യാനങ്ങളുണ്ട്, മീത്തിലെ ഡൗത്ത് ഹാളിൽ പുതിയ ബോയിൻ വാലി ദേശീയോദ്യാനം സ്ഥാപിക്കാനുള്ള പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…

1 day ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…

1 day ago

അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…

1 day ago

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

1 day ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

1 day ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

2 days ago