രണ്ട് മാസങ്ങളോളം നീണ്ട് നിന്നാ,
കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഓണഘോഷങ്ങൾക്ക് ഈ മാസം 10-മാം തീയതി ശനിയാഴ്ച പരിസമാപ്തിയാകുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ, കിൽക്കനി മലയാളി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ടി നടത്തിയിരുന്നാ, ക്വിസ് മത്സരത്തിൻ്റെ, ഫൈനലോടെ കൂടി, ശനിയാഴ്ച്ച രാവിലെത്തെ ഓണാഘോഷപരിപാടികൾക്ക് തുടക്കമാകും.
തുടർന്ന്, തിരുവാതിര, ചെണ്ടമേളം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ, പഞ്ചഗുസ്തി, വടംവലി, മാവേലി മന്നൻ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും നടത്തപ്പെടുന്നു.
കൂടാതെ അന്നേ ദിവസം, ശ്രീമതി. ജാക്വലിൻ മെമ്മോറിയിൽ ഓൾ അയർലൻഡ് മൂസിക്ക് മത്സരത്തിൻ്റെ സമ്മാന വിതരണവും, ആഗസ്റ്റ് മാസത്തിൽ, കിൽക്കനി അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയെ മുൻ നിർത്തി നടപ്പിലാക്കപ്പെട്ട ‘നൂറ് കിലോമീറ്റർ വാക്കിംഗ് ചലഞ്ചിൽ’ 100 കിലോമീറ്റർ പൂർത്തിയാക്കപ്പെട്ടവർക്കുള്ള പ്രത്യേക ഉപഹാരങ്ങളും, അതുപോലെ കുട്ടികളുടെ മത്സരയിനമായ പെനാൽറ്റി ഷൂട്ടൗട്ട്, പെയിൻ്റിങ്, കയ്യക്ഷരം തുടങ്ങിയ ഇനങ്ങളിൽ വിജയികൾ ആയവർക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്യപ്പെടുന്നു.
പരിപാടികളുടെ അവസാനം, രാഗം കിൽക്കനി മൂസിക് ബാൻഡിൻ്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതായി, കിൽക്കനി കമ്മറ്റി അംഗങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…