വാട്ടർഫോർഡിലെ Vikings Sports Complex വെച്ച് നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെൻ്റിൽ, കിൽക്കനി കൗണ്ടിയിലെ Kilkenny Warriors Cricket Club ഈ വർഷത്തെ ‘ Big Bash Season 5’ ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ടിൽപ്പരം ക്രിക്കറ്റ് ക്ലബുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ, ഗ്രൂപ്പ് തലം മുതൽക്കേ
ക്യാപ്റ്റൻ ജെറിൻ്റെ നേതൃത്വത്തിൽ
ആധികാരിക വിജയങ്ങൾ കരിസ്ഥമാക്കിയാണ് കിൽക്കനി വാരിയേഴ്സ് മുന്നേറിയത്.
അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ Waterford Vikings ടീമിനെ പരാജയപ്പെടുത്തിയാണ് Kilkenny Warriors ഈ വർഷത്തെ ചാംപ്യൻ പട്ടം കരിസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ, ടൂർണമെൻ്റിലെ ടോപ് സ്കോറർ ആയിട്ട് Kilkenny Warriors ബാറ്റ്സ്മാൻ സഞ്ജുവിനെയും തിരഞ്ഞെടുത്തു.
Spice Bazar Super Markets പ്രധാനപ്പെട്ട സ്പോൺസർഷിപ്പ് വഹിക്കുന്ന Kilkenny Warriors ക്ലബിന്, തുടർന്ന് ഭാവിയിലും മികച്ച പ്രകടനങ്ങൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റൻ ജെറിൻ ജോസഫും, വൈസ് ക്യാപ്റ്റൻ ടോണി മാർട്ടിൻ ജോസും ക്ലബ് മാനേജർ അനിൽ രാമപുരവും വാർത്ത കുറിപ്പിൽ അറിയിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…