കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗം മുൻകൂട്ടി അംഗങ്ങളെ അറിയിച്ചത് അനുസരിച്ച് നവംബർ 26 തീയതി ബ്ലാഞ്ചാട്സ് ടൗണിൽ വില്ലേജിൽ ഉള്ള സെന്റ് ബ്രിജിഡ്സ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു. ക്ലബ് പ്രസിഡന്റ് ശ്രീ. ജോസ് സിറിയക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ. ദിബു മാത്യൂ സ്വാഗതവും സെക്രട്ടറി ശ്രീ. അലക്സ് ജേക്കബ് ക്ലബ് നിലവിൽ വന്നത് മുതലുള്ള റിപ്പോർട്ടും അവതരിപ്പിച്ചു.
അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് അയർലൻഡിലെ കോട്ടയം നിവാസികളെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് വരേണ്ട ആവശ്യകതയെ കുറിച്ചും ക്ളബിന്റെ വിഷനുകളെ കുറിച്ചും സംസാരിച്ചു. ഇതേ തുടർന്ന് ക്ലബിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ. ബിനോയ് ഫിലിപ്പ് ക്ളബിന്റെ രൂപീകരണം, രജിസ്ട്രേഷൻ, പ്രവർത്തനങ്ങളിൽ ഉള്ള സുതാര്യത, നിയമ വശങ്ങൾ, GDPR, ഭാവി കാഴ്ചപ്പാട് എന്ന കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചു സംസാരിച്ചു. അതിന് ശേഷം ട്രഷറർ ശ്രീ. ടോണി ജോസഫ് ക്ളബിന്റെ ഇപ്പോഴത്തേ സാമ്പത്തിക സ്ഥിതിയെ പറ്റിയും, ഭാവിയിൽ എങ്ങനെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാം അതിന് ഇപ്പൊൾ എന്തൊക്കെ തീരുമാനങ്ങൾ എടുക്കണം എന്നതിനെ കുറിച്ചും സംസാരിച്ചു. തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ വിശദമായി തന്നെ എല്ലാ അംഗങ്ങളും പങ്കെടുത്തു മുകളിൽ പറഞ്ഞ കാര്യങ്ങളിൽ വേണ്ടുന്ന തീരുമാനങ്ങൾ എടുത്തു.നിലവിലുള്ള കമ്മിറ്റിയുടൊപ്പം ക്ലബ് വർക്കിംഗ് കമ്മിറ്റിയിലേക്ക് താഴേപറയുന്നവരെ കൂടി തിരഞ്ഞെടുത്തു. അഭിലാഷ് സുകുമാരൻ,രാജൻ ദേവസ്യ, റെജി മാത്യു, മാർട്ടിൻ സ്കറിയ, ജോബി ജോർജ് ക്ലബ്ബിന്റെ അടുത്ത കോട്ടയം ക്ലബ് അംഗങ്ങൾക്ക് മാത്രമായുള്ള മെഗാ ഇവന്റ് ദിവസമായ 2023 ജനുവരി 28 ആം തീയതി വിപുലമായ തരത്തിൽ തന്നെ നടത്തുവാനും തീരുമാനിച്ചു.
അയർലൻഡിലെ എല്ലാ കോട്ടയം നിവാസികളും എവിടെ ഒക്കെ എന്ന് കണ്ട് പിടിക്കുകയും ഇൗ കൂട്ടായ്മയിലേക്ക് കൊണ്ട് വരികയും ചെയ്യേണ്ടത് ഓരോ ക്ലബ് അംഗങ്ങളുടെയും ഉത്തരവാദിത്തം ആണെന്നും എല്ലാവരും ആയതിലേക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുമെന്ന ഉറപ്പോടെ യോഗം അവസാനിച്ചു. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് ക്ലബ് അംഗങ്ങൾ തമ്മിൽ പരിചയം പുതുക്കി.
ക്ലബ്ബിന്റെ മെംബർഷിപ്പ് നല്ല രീതിയിൽ പുരോഗമിക്കുന്നു. ഇനിയും നിങ്ങളുടെ പരിചയത്തിലുള്ള ആരെങ്കിലും ക്ളബിന്റെ ഭാഗം ആകുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ക്ലബ് ഇമെയിൽ അഡ്രസ്സിൽ (kottayamclubireland@gmail.com) ഒരു മെസ്സേജ് നിങ്ങളുടെ കോൺടാക്ട് നമ്പർ ചേർത്ത് ഇട്ടാൽ മതിയാകും.
ഫേസ്ബുക്ക് പ്രൊഫൈൽ സന്ദർശിക്കുക https://www.facebook.com/KottayamClubIreland
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…