വാട്ടർഫോർഡ്:കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. “കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം.എം മണി തുടക്കം കുറിച്ചു. ഉടുമ്പൻചോല മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിൽ നാലുമുക്ക് നിവാസിയായ ടോമി, വത്സമ്മ ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. ദ്രുതഗതിയിൽ മുന്നോട്ടുപോകുന്ന വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ക്രാന്തിയുടെ വിവിധ യൂണിറ്റുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്.
വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലുമായി ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്കാണ്
ബിരിയാണി വിതരണം ചെയ്യപ്പെടുന്നത്. അയർലണ്ടിലെ പ്രശസ്തമായ ഡെലിഷ്യ കാറ്ററിംഗ് തയ്യാറാക്കുന്ന സ്വാദിഷ്ടമായ ബിരിയാണി ക്രാന്തിയുടെ പ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തിക്കുന്നതാണ്. ബിരിയാണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 9. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സഹായവും യൂണിറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.
ഓർഡർ നൽകുന്നതിന് ബന്ധപ്പെടുക.
Naveen 0894455944
Binu 0876261088
Anoop. 0872658072
Dayanand 0894873070
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…