Ireland

ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് സമ്മേളനം

ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന രാഷ്ട്രീയ-സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ഡബ്ലിൻ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം 24/11/2024 ഞായറാഴ്ച ഡബ്ലിൻ-22വിൽ വെച്ച് നടന്നു. ക്രാന്തിയുടെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ.മനോജ് ഡി മാന്നാത്ത്‌ സമ്മേളനം ഉത്ഘാടനം ചെയ്തു. 

കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശ്രീ.ഷിനിത്ത്‌, കേന്ദ്ര കമ്മിറ്റി ട്രെഷറർ ശ്രീ ജോൺ ചാക്കോ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.  ശ്രീ.ബിജു ജോർജ് അധ്യക്ഷനായ യോഗത്തിൽ ശ്രീ.എബ്രഹാം മാത്യു സ്വാഗതവും ശ്രീമതി.പ്രിയ വിജയ്  രക്തസാക്ഷി പ്രമേയവും ശ്രീ.രാധാകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് നിലവിലെ സെക്രട്ടറി ശ്രീ.ഷിജിമോൻ കച്ചേരിയിൽ കഴിഞ്ഞ 2 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

യുണിറ്റ് സമ്മേളനത്തിൽ വെച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മറ്റിയേയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായി   ശ്രീ.വിനിഷ്.കെ, ജോയിന്റ് സെക്രട്ടറിയായി  ശ്രീ.ഷിജിമോൻ കച്ചേരിയിൽ, ട്രഷറർ ആയി ശ്രീ. ബിജു ജോർജ് എന്നിവരെ സമ്മേളനം ഐക്യകണ്ഡേന തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി പ്രിയ വിജയ്, റാണ ദാസ്, അജിൻ പ്രഭ, എബ്രഹാം മാത്യു, അനിൽ ഫിലിപ്പ്, റോബി ജയിംസ്, സന്തോഷ് ജോസ്, കെ.സി രാധാകൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. ജനുവരി 11 നു നടക്കുന്ന കേന്ദ്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ നിശ്ചയിച്ചു. പുതിയ സെക്രട്ടറിയുടെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ നഴ്സിങ് നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധം; നഴ്സിങ്, മിഡ്‌വൈഫറി തസ്തികകളിൽ 2,900-ലധികം ഒഴിവ്

അയർലണ്ടിലെ ആരോഗ്യ മേഖലയിലെ നിയമന നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്സിങ് ഡയറക്ടർമാർ. പുതിയ നിയമന നിയന്ത്രണങ്ങൾ സുരക്ഷിതമായ ആരോഗ്യപരിചരണത്തെ ബാധിക്കുമെന്നും…

58 mins ago

ജെയിംസ് ബോണ്ടായി ഇനി റോബർട്ട് പാറ്റിൻസൺ.! 007ന്റെ പുതിയ മുഖത്തെ പ്രഖ്യാപിച്ച് ആമസോൺ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…

7 hours ago

അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

  നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.…

9 hours ago

ലോസ് ഏഞ്ചൽസ് വേദികൾ ലക്ഷ്യമിട്ട് ‘വേറെ ഒരു കേസ്’; ആഗോളതലത്തിൽ ചുവടുറപ്പിക്കാൻ ഷെബി ചൗഘട്ട് – ഫുവാദ് പനങ്ങായി കൂട്ടുകെട്ട്

​വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'വേറെ ഒരു കേസ്' ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ…

9 hours ago

വെള്ളപ്പൊക്കം 21 മണിക്കൂർ മുമ്പേ അറിയാം! ഡബ്ലിനിൽ AI മുന്നറിയിപ്പ് സംവിധാനം വരുന്നു

ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

22 hours ago

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

1 day ago