ക്രാന്തി: ഈ വർഷത്തെ മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രശസ്ത സിനിമ/ നാടക നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന പെൺനടൻ നാടകത്തിന്റെയും അയർലണ്ടിലെ പ്രശസ്ത ബാന്റായ കുടിൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം നിർവഹിച്ചു.
മലയാളം സംഘടനയുടെ സെക്രട്ടറിയും ഐറിഷ് പീസ് കമ്മീഷണറുമായ രാജൻ ദേവസ്യ അയർലൻഡ് യൂത്ത് ക്രിക്കറ്റ് ടീം അംഗമായ ഫെബിൻ മനോജിന് ടിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജീവൻ വർഗീസ് ,ഷിജിമോൻ കച്ചേരിയിൽ നോർത്ത് യൂണിറ്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ പ്രണബ് രാഘവ് എന്നിവർ സന്നിഹിതരായിരുന്നു.
മെയ് ഒൻപതാം തീയതി വാട്ടർഫോർഡ് മൂൺകോയിൻ എലൈറ്റ് ഇവന്റ്സിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദേത്ത് മാത്രം 300 ലേറെ സ്റ്റേജിൽ അവതരിപ്പിച്ചു വിജയിപ്പിച്ചതാണ് പെൺനടൻ എന്ന നാടകം. മലയാള നാടകവേദിയിൽ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സ്ത്രീകളെ ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിൽ അരങ്ങിൽ സ്ത്രീ വേഷം കെട്ടി സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വേലുക്കുട്ടിയാശാൻ എന്ന നടന്റെ ജീവിത കഥയാണ് പെൺനടൻ എന്ന നാടകത്തിലൂടെ സന്തോഷ് കീഴാറ്റൂർ അരങ്ങിൽ അവതരിപ്പിക്കുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…