Ireland

ക്രാന്തി മെയ് ദിന അനുസ്മരണം സംഘടിപ്പിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു. ഡബ്ലിനിലെ WSAF ഹാളിൽ വച്ച് നടന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിവിധ കൗണ്ടികളായ, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി, ലിമിറക്, കോര്‍ക്ക്, ലെറ്റർകെനി തുടങ്ങിയാ ക്രാന്തി യൂണിറ്റുകളില്‍ നിന്നും, അതോടൊപ്പം ഡബ്ലിനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി നിരവധി അംഗങ്ങള്‍ പങ്കെടുത്തു.

പ്രസ്തുത ചടങ്ങില്‍ Irish Nurses & Midwives Organisation (INMO)യുടെ ജനറൽ സെക്രട്ടറി Phil Ni Sheaghdha, “Why union matters for nursing “ എന്ന വിഷയത്തെ ആസ്‌പദമാക്കിയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡിന്റെ പ്രതിനിധി Graham Harrington, ” Trade unions in Ireland- opportunities and challenges” എന്ന പ്രതിപാദ്യ വിഷയത്തെക്കുറിച്ചും, അയർലൻഡ് വർക്കേഴ്സ് പാർട്ടിയുടെ യുവനേതാവ് Claire O’ Connor – ‘Challenges facing working class during corona period “ എന്ന ആനുകാലിക പ്രസക്തമായ വിഷയത്തെക്കുറിച്ച് പ്രസംഗിക്കുകയും, പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന്, അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രതിനിധി വർഗീസ് ജോയിയും, മൈഗ്രേന്റ്‌ നഴ്‌സ്സ് അയർലൻഡ് പ്രതിനിധി ആഗ്നസ് ഫെബിനയും ആശംസകൾ അറിയിച്ചു പ്രസംഗിക്കുകയും, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഓൺലൈനായി പങ്കെടുത്ത് കവിത അവതരിപ്പിക്കുകയും ചെയ്തു.

കാര്യപരിപാടിയിൽ, ക്രാന്തിയുടെ സെക്രട്ടറി ഷിനിത്ത് എ.കെ സ്വാഗതവും, പ്രസിഡണ്ട് മനോജ് മാന്നാത്ത് നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം മെൽബ സിജു അവതാരകയും ആയിരുന്നു.

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 hour ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

3 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago