അയർലണ്ടിലെ ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനയായ ക്രാന്ത്രിയുടെ വാട്ടർഫോർഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ യുദ്ധം മൂലം ഉക്രയിനിൽ നിന്നും പാലായനം ചെയ്തു അയർലണ്ടിൽ വന്നവർക്ക് അവശ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്നു.
റഷ്യ ഉക്രയിനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം മൂലം നിരവധി ജനങ്ങളാണ് ഉക്രയിനിൽ നിന്നും പാലായനം ചെയ്തു കൊണ്ടിരിക്കുന്നത്. പിറന്നു വീണ നാട്ടിൽ നിന്നും ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച് അയൽ രാജ്യത്ത് അഭയം തേടി എത്തിയവർ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. വാട്ടർഫോർഡ് കൗണ്ടിയിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ എത്തിച്ചേർന്നിട്ടുണ്ട്.
വാട്ടർഫോർഡ് കൗണ്ടിയിൽ എത്തിച്ചേർന്നവരെ സഹായിക്കാൻ ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് വാട്ടർഫോർഡും പരിസര പ്രദേശങ്ങളിൽ നിന്നുമായി അവശ്യ വസ്തുക്കൾ ശേഖരിച്ച് വാട്ടർ ഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ മേയർ ജോയ് കെല്ലി യുടെ നേതൃത്വത്തിൽ ഉക്രേനിയൻ നേഷണൽസ് നടത്തുന്ന ഓർഗനൈസേഷന് കൈമാറും.
മെയ് 6, 7, 8 തീയതികളിൽ ക്രാന്തിയുടെ അംഗങ്ങൾ വീടുകളിൽ നേരിട്ട് എത്തിയാണ് കുട്ടികൾക്കും, മുതിർന്നവർക്കും ആവശ്യമായ നിത്യോപയോഗ വസ്തുക്കൾ ശേഖരിക്കുന്നത്.
വാട്ടർഫോർഡിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ സുമനസ്സുകളുടെയും സഹകരണവും പിന്തുണയും പ്രസ്തുത സംരഭത്തിന് യൂണിറ്റ് കമ്മറ്റി അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
നവീൻ : 0894455944
അനൂപ് ജോൺ : 0872658072
ദയാനന്ദ് : 0894873070
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…