Ireland

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് എം.ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഏഴു പതിറ്റാണ്ട് മലയാളത്തിന്റെ സുകൃതമായി നിറഞ്ഞ അതുല്യ വ്യക്തിത്വമായിരുന്ന എം. ടി വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. 

“എം. ടി ഓർമ്മകളുടെ നാലുകെട്ട്” എന്ന അനുസ്മരണ പരിപാടി ജനുവരി 8 ബുധനാഴ്ച വൈകിട്ട് 6.30ന് വാട്ടർഫോർഡ് പീപ്പിൾസ് പാർക്കിന് അടുത്തുള്ള ഏഷ്യൻ ഷോപ്പിന്റെ ഹാളിൽ വച്ചാണ് സംഘടിപ്പിച്ചത്. അനുസ്മരണ പരിപാടി മലയാളം അയർലൻഡ് സംഘടനയുടെ സെക്രട്ടറി രാജൻ ദേവസ്യ ഉദ്ഘാടനം ചെയ്തു. കേരള പുരോഗമന കലാസാഹിത്യസമിതി സംസ്ഥാന കമ്മിറ്റി അംഗം ജിനു മല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മലയാള സാഹിത്യത്തിനു വിശ്വ സാഹിത്യത്തിൽ ഇടം നേടിക്കൊടുത്ത മഹാപ്രതിഭയായിരുന്നു  എം.ടി   എന്ന് അദ്ദേഹം അനുസ്മരിച്ചു.

നിജു ആൻ ഫിലിപ്,  ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ, ലോക കേരള സഭ അംഗവും AIC വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജു ജോസ്, മോനി രാജൻ എന്നിവർ ചടങ്ങിൽ എം. ടി യെ അനുസ്മരിച്ചു.

വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി രാഹുൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോ. സെക്രട്ടറി സൗമ്യ ശശിധരൻ സ്വാഗതവും  യൂണിറ്റ് ട്രഷറർ പ്രദീപ് ചെറുകര നന്ദിയും പറഞ്ഞു. ചടങ്ങിൽ എം.ടി അനുശോചന കുറിപ്പ്  അനൂപ് ജോണും മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിനെ അനുസ്മരിച്ച് അനുസ്മരണകുറിപ്പ് ദയാനന്ദ് കെ വിയും വായിച്ചു.തുടർന്ന് എം. ടി യുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗാനസന്ധ്യയും അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

3 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

8 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

21 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

23 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

23 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

24 hours ago