ലിമെറിക്ക് : 2016 ഒക്ടോബർ മുതൽ നാളിതുവരെ ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിന്റെ ചാപ്ലയിൻ ആയിരുന്ന ഫാ.റോബിൻ തോമസ് തന്റെ ആറു വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം മാതൃ രൂപതയിലേയ്ക്ക് മടങ്ങിപ്പോകുകയാണ്. ലിമെറിക്ക് സീറോ മലബാർ സമൂഹത്തെ ആത്മീയതയിലും വിശ്വാസത്തിലും അധിഷ്ഠിതമായി മുന്നോട്ടു നയിക്കുവാൻ ഫാ.റോബിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.
നിരവധി കാര്യങ്ങൾ പുതിയതായി ആവിഷ്കരിക്കുവാനും നേരത്തെ ഉണ്ടായിരുന്നവ അത്യന്തം തീക്ഷ്ണതയിൽ മുന്നോട്ടു കൊണ്ടുപോകുവാനും കഴിഞ്ഞ ആറു വര്ഷക്കാലമായി അച്ചന്റെ മേൽനോട്ടത്തിൽ ലിമെറിക്ക് സീറോ മലബാർ സഭയ്ക്ക് സാധിച്ചിട്ടുണ്ട് .കൊറോണാ കാലത്തെ അച്ചന്റെ ഓരോ പ്രവർത്തനങ്ങളും, ഇടപെടലുകളും രോഗത്താൽ വലഞ്ഞവരെയും, ഒറ്റപ്പെടലിന്റെ വേദനയിൽ കഴിഞ്ഞവരെയും ഒത്തിരി ആശ്വസിപ്പിച്ചു.
തങ്ങളെ ഇത്രയേറെ സ്നേഹിച്ച ഫാ.റോബിന് സീറോ മലബാർ ചർച്ച് കുടുംബാംഗങ്ങൾ ലിമെറിക്ക് Mungret GAA ഹാളിൽ വച്ചു സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി .യാത്രയയപ്പ് സമ്മേളനത്തിന് മുന്നോടിയായി Mungret ചർച്ചിൽ വച്ചു നടന്ന വി.കുർബാനയ്ക്ക് ഫാ.റോബിൻ തോമസ് ,ഫാ.ഷോജി വര്ഗീസ് എന്നിവർ കാർമികത്വം വഹിച്ചു.
തുടർന്ന് GAA ഹാളിൽ വച്ചു നടന്ന സമ്മേളനത്തിൽ Fr.John Leyonard ,Fr.John O Shea ,Fr.Noel, ഫാ.ഷോജി വർഗീസ് എന്നിവർ പങ്കെടുത്തു .ഇടവകാംഗങ്ങൾ ഫാ.റോബിന് നന്ദിയർപ്പിക്കുകയും ,സ്നേഹ പ്രതീകമായി മൊമെന്റോ സമ്മാനിക്കുകയും ചെയ്തു .തുടർന്ന് സ്‌നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു.
കഴിഞ്ഞ ആറു വര്ഷങ്ങളായി ലിമെറിക്ക് സമൂഹം നൽകിവന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഫാ.റോബിൻ നന്ദി അറിയിച്ചു .
വാർത്ത : സെബിൻ സെബാസ്റ്റ്യൻ (പി .ആർ .ഓ )
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…
M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…
രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…
25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…
ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…