ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ താല കിൽനമന ഹാളിൽ വച്ച് നടത്തപ്പെടും.
അത്തപ്പൂക്കളം,മാവേലി മന്നന് വരവേൽപ്പ്,വിവിധ കലാ കായിക മത്സരങ്ങൾ, വടംവലി മത്സരം,പുലികളി,തിരുവാതിര,ചെണ്ട മേളം ,നാടൻ കലാ രൂപങ്ങൾ, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം,സിനിമാറ്റിക് ഡാൻസ്,കോൽക്കളി, രസകരമായ കിച്ചൻ മ്യൂസിക്, സ്കിറ്റ്,ലൂക്കനിലെ ഡാൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ക്ലാസിക്കൽ ഡാൻസുകൾ, കപ്പിൾ ഡാൻസ് തുടങ്ങിയ പരിപാടികളോടൊപ്പം ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാണ്.എല്ലാ ലൂക്കൻ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു.
ലൂക്കൻ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി ഭവനനിർമ്മാണ കൂപ്പണിന്റെ നറുക്കെടുപ്പും സമ്മാനദാനവും അന്നേ ദിവസം നടത്തുന്നതാണ്.
വിവരങ്ങൾക്ക് :
സെബാസ്റ്റ്യൻ കുന്നുംപുറം :
087 391 4247
ഷൈബു കൊച്ചിൻ :
087 684 2091
ബെന്നി ജോസ് :
087 774 7255
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…