ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ് പുതുവത്സരാഘോഷം 2022 ജനുവരി 3 ന് നടക്കും. ഇത്തവണത്തെ ആഘോഷത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. നാട്ടിൽ ഒരു നിർധന കുടുംബത്തിന് ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെ സമ്മാന കൂപ്പൺ നറുക്കെടുപ്പും ഇതോടനുബന്ധിച്ച് നടത്തുമെന്ന് പ്രസിഡണ്ട് റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു. ഒന്നാം സമ്മാനം ഒരു പവൻ സ്വർണ്ണ കോയിനും രണ്ടാം സമ്മാനം അരപ്പവൻ സ്വർണ്ണ കോയിനും മൂന്നാം സമ്മാനം മൂന്നുപേർക്ക് 100 യൂറോ വീതവും നൽകും.രണ്ടാമത്തെ വീടാണ് ക്ലബ് നിർമ്മിക്കുന്നത്.രണ്ട് വർഷം മുൻപ് സുമനസ്സുകളുടെ സഹായത്താൽ ആലപ്പുഴയിൽ ഒരു നിർധന കുടുംബത്തിന് ക്ലബ് ഭവനം നിർമ്മിച്ചു നൽകിയിരുന്നു.
ക്രിസ്മസ് സന്ദേശം,നേറ്റിവിറ്റി ഷോ, സാന്താവരവേൽപ്പ്,മാർഗം കളി, കപ്പിൾ ഡാൻസ്, യൂത്ത് ഡാൻസ്, കിഡ്സ് ഡാൻസ്, കോമഡി സ്കിറ്റുകൾ, ഗാനമേള, ക്രിസ്മസ് ഡിന്നർ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും.
വിവരങ്ങൾക്ക് :ഉദയ് നൂറനാട് :086 3527577.
ഷൈബു കൊച്ചിൻ :087 684 2091
പ്രിൻസ് അങ്കമാലി :086 234 9138.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…