Ireland

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ 13ന് ഗാൽവേ Leisureland-ൽ അരങ്ങേറും. ഗാൽവേ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്ബും Mass Events-ും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

MG ശ്രീകുമാറിന്റെ ലൈവ് സംഗീതപ്രകടനമാണ് പരിപാടിയുടെ പ്രധാന ആകർഷണം. മലയാള സിനിമാ സംഗീതരംഗത്ത് പതിറ്റാണ്ടുകളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശബ്ദമായി തുടരുന്ന MG ശ്രീകുമാറിന്റെ ഹിറ്റ് ഗാനങ്ങൾ നേരിട്ട് ആസ്വദിക്കാനുള്ള അവസരമാണ് ഗാൽവേയിലെ മലയാളി സമൂഹത്തിന് ലഭിക്കുന്നത്. ഗായിക ശിഖയും പരിപാടിയിൽ അദ്ദേഹത്തോടൊപ്പം വേദിയിലെത്തും.

സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായി സംഗീതത്തിനൊപ്പം ദൃശ്യവിരുന്നും ഒരുക്കിയാണ് ‘KONDATTAM’ എത്തുന്നത്. LED visual experience ഉൾപ്പെടെയുള്ള ലൈവ് സ്റ്റേജ് അവതരണമാണ് പരിപാടിയുടെ പ്രത്യേകത. സംഗീതം, ലൈറ്റിംഗ്, LED ദൃശ്യങ്ങൾ, ലൈവ് പെർഫോമൻസ് എന്നിവ ഒരുമിക്കുന്ന തരത്തിലാണ് വേദി ഒരുക്കുന്നത്.

ഗാൽവേ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ്ബും Mass Events-ഉം അവതരിപ്പിക്കുന്ന പരിപാടിയുടെ സംഘാടകരിൽ JAK² Events LLP, Belfast–UK-യും ഉൾപ്പെടുന്നു. ഗാൽവേയിൽ വലിയ തോതിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടികൾക്ക് പുതിയൊരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നവംബർ 13 വെള്ളിയാഴ്ച Galway Leisureland, Salthill-ലാണ് ‘KONDATTAM’ നടക്കുന്നത്. MG ശ്രീകുമാറിന്റെ ജനപ്രിയ ഗാനങ്ങൾ ലൈവായി ആസ്വദിക്കാനും സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ഒരു ആഘോഷരാവ് പങ്കിടാനും ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കാം.

ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യാം. EventBlitz

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…

1 hour ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…

1 hour ago

അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…

2 hours ago

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

4 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

4 hours ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

22 hours ago