Ireland

വിജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും; പൊതുദർശനം ഇന്ന് (ഏപ്രിൽ 11)

അയർലണ്ടിൽ മരണപ്പെട്ട മലയാളി നേഴ്സ് വിജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികൾ പൂർത്തിയായി. വിജേഷിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. PTownley&Sons, Funeral Directors, Crosshands, Drogheda യിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ രാത്രി 7 മണി വരെയാണ് പൊതുദർശനം നടക്കുക. വിജേഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനും കുടുംബത്തിനുള്ള സഹായത്തിനുമായി നടത്തിയ ധനസമാഹരണം പൂർത്തിയായി. ആവശ്യമായ മുഴുവൻ തുകയും ക്യാമ്പയിനിലൂടെ കണ്ടെത്താൻ സാധിച്ചു. ഈ അവസരത്തിൽ സഹായം നൽകിയ എല്ലാ സുമനസ്സുകൾക്കും നന്ദി പറയുന്നതായി വിജീഷിന്റെ കുടുംബം അറിയിച്ചു.

വയനാട് താമരശ്ശേരി സ്വദേശിയായ 33 വയസ്സുള്ള വിജേഷ് പി. കെ കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ പാരമെഡിക്കൽ ടീം എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി സമീപത്തെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

5 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

6 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago