Ireland

കോർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

കോർക്ക് കാർ പാർക്കിൽ വെച്ച് ആക്രമിക്കപ്പെട്ട വ്യക്തി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കോബിലെ ന്യൂടൗൺ റോഡിലെ കാർ പാർക്കിങ്ങിൽ നടന്ന ആക്രമണത്തിൽ 33 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയ്യാളെ ആക്രമി വാളുകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇയാളെ, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൽ കിടത്തുകയും ചെയ്തു. എന്നാൽ ഇന്ന് മരണം സംഭവിച്ചതായി ഗാർഡ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നാളെ നടക്കും

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാർഡ അറിയിച്ചു. ദൃസാക്ഷികളുടെ മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു വരികയാണ്. കോബ് ഗാർഡ സ്‌റ്റേഷനിൽ അന്വേഷണം ഏകോപിപ്പിച്ച് കൊണ്ടിരിക്കുകയാണ്, ഏതെങ്കിലും സാക്ഷികളോ അല്ലെങ്കിൽ ആക്രമണം നടന്ന സമയത്തെ മൊബൈൽ ഫോണിൽ നിന്നോ ഡാഷ് കാമിൽ നിന്നോ ഉള്ള ദൃശ്യങ്ങൾ കൈവശമുള്ളവരോട് ഗാർഡയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

M9 ദുരന്തം: അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ

M9 മോട്ടോർവേയിലെ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിലെ റോഡുകളിൽ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് Taoiseach Micheál…

4 hours ago

Church of Scientology Community Centre highlights Dublin outreach and community initiatives

The Church of Scientology & Community Centre of Dublin has highlighted a series of community…

7 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് ടോപ്പ്-അപ്പുകൾ 16 വർഷത്തെ ഉയർന്ന നിലയിൽ

അയർലണ്ടിൽ വീടുകളുടെ നവീകരണത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി എടുക്കുന്ന മോർട്ട്ഗേജ് ടോപ്പ്-അപ്പ് വായ്പകൾ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി മോർട്ട്ഗേജ്…

7 hours ago

മോട്ടോർവേയിൽ എതിർദിശയിലെത്തിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി; നിരവധി മരണം

അയർലണ്ടിലെ കോ കിൽഡെയറിലെ M9 മോട്ടോർവേയിൽ എതിർദിശയിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു.…

1 day ago

കുട്ടികളുടെ സർഗ്ഗപ്രതിഭ മാറ്റുരയ്ക്കാൻ വാട്ടർഫോർഡിൽ ‘അരങ്ങ് ’26’ ആഗസ്റ്റ് 21-ന്

വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും   പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…

1 day ago

മരംകൊത്തി…. ‘ഓട്ടംതുള്ളലിലെ’ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…

2 days ago