Ireland

മാർ സ്ലീവാ മെഡിസിറ്റിക്കു ദേശീയ പുരസ്കാരം ലഭിച്ചു

പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. ​ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ഓപ്പറേഷൻസ് എ.ജി.എം.ഡോ.രശ്മി നായർ എന്നിവർ ചേർന്നു എ. എച്ച്. പി. ഐ. ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽ നിന്നു പുരസ്കാരം ഏറ്റു വാങ്ങി.

എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് (നോൺ ക്ലിനിക്കൽ) വിഭാഗത്തിലുള്ള ദേശീയ പുരസ്കാരമാണ് മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചത്. വിവിധ ഘടകങ്ങൾ പരി​ഗണിച്ച ശേഷം ഓ‍ഡിറ്റിം​ഗ്, വർച്ച്വൽ അസസ്മെന്റ് എന്നീ നടപടികൾ പൂർത്തീകരിച്ചായിരുന്നു അവാർഡ് നിർണയം. ഭരണ നിർവ്വഹണം, സ്കോപ്പ് ഓഫ് സർവീസസ്, നിയമപരമായ ലൈസൻസുകളുടെ കൃത്യത, റജിസ്ട്രേഷൻ ആൻഡ് അഡ്മിഷൻ, ട്രാൻസ്ഫർ ആൻഡ്  റഫറൽസ്, പേഷ്യന്റ്സ്  സേഫ്റ്റി പ്രോ​​ഗ്രാം ഉൾപ്പെടെയുള്ള സേഫ്റ്റി റിസ്ക് അസസ്മെന്റ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിലെ മികവ് അവാർഡിനായി പരി​ഗണിച്ച പ്രധാന ഘടകങ്ങളാണ്. പരിസ്ഥിതി സൗഹാർദ്ധപരമായി പ്രവർത്തനം നടത്തുന്ന ആശുപത്രിയിലെ വിവിധ പരിസ്ഥിതി സൗഹാർദ്ധ പ്രവർത്തനങ്ങൾ,  ജലവിഭവ ഉപയോ​ഗം, ഊർജ സംരക്ഷണം, ഡയറ്ററി സർവീസസ്, ഹൗസ് കീപ്പിം​ഗ് പരിശീലനം, ഉന്നത നിലവാരത്തിലുള്ള വേസ്റ്റ് മാനേജ്മെന്റ്, ഇൻഫർമേഷൻ മാനേജ്മെന്റ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിലെ മികവും അവാർഡിനായി പരി​ഗണിച്ചു. 

എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ബഹുമതിയുള്ള പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ച 6-ാമത്തെ ദേശീയ അംഗീകാരമാണ് അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യയിൽ നിന്നു ലഭിച്ചിരിക്കുന്നതെന്നു ആശുപത്രി മാനേ‍ജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അറിയിച്ചു.

അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യയുടെ എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ഓപ്പറേഷൻസ് എ.ജി.എം.ഡോ.രശ്മി നായർ എന്നിവർ എ. എച്ച്. പി. ഐ. ഡയറക്ടർ ജനറൽ  ഡോ. ഗിരിധർ ഗ്യാനിയിൽ നിന്നു ഏറ്റുവാങ്ങുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

18 mins ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

2 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

3 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

7 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

19 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

20 hours ago