Ireland

അയർലണ്ടിൽ താപനില 30 ഡിഗ്രി വരെ ഉയരും

മെറ്റ് ഐറാൻ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് അയർലണ്ടിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. വാരാന്ത്യത്തിൽ താപനില 30 ഡിഗ്രി വരെ ഉയരുമെന്ന് പ്രവചിക്കുന്നു. അടുത്ത ആഴ്ച വരെ ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (ചൊവ്വാഴ്ച, ജൂലൈ 8) 25 ഡിഗ്രി താപനില പ്രതീക്ഷിക്കുന്നു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കൂടുതൽ ചാറ്റൽ മഴയുണ്ടാകും, എന്നിരുന്നാലും ഇന്ന് രാത്രി മിക്കവാറും വരണ്ടതായിരിക്കും, കുറഞ്ഞത് 10 മുതൽ 15 ഡിഗ്രി വരെ താപനില പ്രതീക്ഷിക്കാം.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

നാളെ രാജ്യത്തിന്റെ പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ ഒറ്റപ്പെട്ട ചില മഴ പ്രതീക്ഷിക്കുന്നു. ആഴ്ചയിൽ മുഴുവൻ കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ഉണ്ടാകുമെന്നും അറിയിച്ചു. ബുധനാഴ്ച താപനില 17 മുതൽ 24 ഡിഗ്രി വരെ ഉയരുമെന്നും, വ്യാഴാഴ്ച വരണ്ടതും ചൂടുള്ളതും വെയിലുള്ളതുമായ ദിവസമായിരിക്കുമെന്നും വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ചില മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു. അതേസമയം, 21 മുതൽ 26 ഡിഗ്രി വരെ ഉയർന്ന താപനിലയായിരിക്കും വ്യാഴാഴ്ച.

വെള്ളിയാഴ്ച ചൂട് കനക്കും. 22 മുതൽ 27 അല്ലെങ്കിൽ 28 ഡിഗ്രി വരെ ഉയർന്ന താപനിലയാകും. ശനിയാഴ്ച 23 മുതൽ 27 അല്ലെങ്കിൽ 28 ഡിഗ്രി വരെ ഉയർന്ന താപനിലയും, നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റും പ്രതീക്ഷിക്കാം. വാരാന്ത്യത്തോടെ താപനില 30 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

9 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

9 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

9 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

11 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

14 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

14 hours ago