അയർലണ്ടിലെ നിലവിലുള്ള എറ്റിപ്പിക്കൽ വർക്കിങ് സ്കീം (Atypical Working Scheme) നിയമത്തിനു കീഴിലുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ ഇവിടെ ജോലി തേടി വരുന്ന ഇന്ത്യക്കാർ അടക്കമുള്ള നോൺ-യൂറോപ്യൻ (Non-EU) രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് ദോഷകരമായതിനാൽ അവ ഉടനെ പരിഷ്കരിക്കണമെന്ന ആവശ്യവുമായി സംഘടന മുന്നോട്ടു പോകുമെന്ന് മൈഗ്രന്റ് നേഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ അറിയിച്ചു.
നിലവിൽ നഴ്സിംഗ് യോഗ്യതയുള്ള വിദേശ നഴ്സുമാർ IELTS അല്ലെങ്കിൽ OET പരീക്ഷ പാസായതിനു ശേഷം നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡിന്റെ ഡിസിഷൻ ലെറ്ററുമായി അയർലണ്ടിൽ പ്രവേശിക്കാൻ ആദ്യം അവർക്കു ലഭിക്കുന്നത് എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് ആണ്. ഡിപ്പാർട്മെൻറ് ഓഫ് ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റിയുടെ കീഴിലുള്ള ഐറിഷ് നാച്ചുറലൈസേഷൻ ആൻഡ് ഇമ്മിഗ്രേഷൻ സർവീസ് (INIS) ആണ് എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നത്. ആറു മാസമാണ് ഇതിന്റെ കാലാവധി. ആപ്റ്റിറ്റൂഡ് ടെസ്റ്റ് അല്ലെങ്കിൽ അഡാപ്റ്റേഷൻ ചെയ്യുന്നതിനും എംപ്ലോയ്‌മെന്റ് പെർമിറ്റ് അപേക്ഷിക്കുന്നതിനും മാത്രമാണ് എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് അനുവാദം നൽകുന്നത്.
എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് ഉള്ള നഴ്സുമാർക്ക് എംപ്ലോയ്‌മെന്റ് പെർമിറ്റ് ലഭിക്കുന്നത് വരെ ജോലിയിൽ പ്രവേശിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. എംപ്ലോയ്‌മെന്റ് പെർമിറ്റ് ലഭിക്കുന്നതിന് മുൻപ് എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് വച്ച് ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
HSE-യെ ഒരു ‘trusted partner’ ആയി പരിഗണിക്കുന്നതിനാൽ HSE- യിൽ ജോലിക്കു വരുന്ന നഴ്സുമാർക്ക് NMBI രെജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ആഴ്ച കൊണ്ട് എംപ്ലോയ്‌മെന്റ് പെർമിറ്റ് ലഭിക്കും. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന നഴ്‌സുമാർക്കു നിലവിൽ ആറുമുതൽ എട്ടു ആഴ്ചകൾ എടുക്കുന്നുണ്ട് എംപ്ലോയ്‌മെന്റ് പെർമിറ്റ് കിട്ടാൻ.
ഇത്രയും സമയം ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വരികയും അതുമൂലം യാതൊരു വരുമാനവുമില്ലാത്തതിനാൽ അയർലണ്ടിലെ വർദ്ധിച്ച ജീവിത ചിലവ് നഴ്സുമാരെ ഏറെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിൽ പുതിയതായി ചേർന്ന ചില നഴ്സുമാർ ഇങ്ങനെ ഒരു ദുരനുഭവം സംഘടനയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ നിയമം പരിഷ്കരിക്കണമെന്ന ആവശ്യം സംഘടന ഉന്നയിക്കുന്നത്. NMBI രെജിസ്ട്രേഷൻ ലഭിച്ച നഴ്സുമാർക്ക് എംപ്ലോയ്‌മെന്റ് പെർമിറ്റ് ലഭിക്കുന്നതുവരെയുള്ള കാലയളവിൽ അവർക്കു എറ്റിപ്പിക്കൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യാൻ നിയമപരമായ അനുവാദം വേണം എന്ന ആവശ്യമാണ് മൈഗ്രന്റ് നേഴ്സസ് അയർലണ്ട് ഉന്നയിക്കുന്നത്.
ഈ വിഷയം INMO-യുമായി ചർച്ച ചെയ്യുകയും INMO-യുടെ സഹകരണത്തോടെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി ഉടനെ നടപടികൾ കൈക്കൊള്ളാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ അറിയിച്ചു.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…