അയർലണ്ടിലെ പ്രവാസി നഴ്സുമാരുടെ സംഘടനയായ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (MNI) പ്രഥമ നാഷണൽ കോൺഫറൻസ് 2023 ജനുവരിയിൽ ഡബ്ലിനിൽ വച്ച് നടത്തപ്പെടും. പ്രതിനിധി സമ്മേളനത്തിൽ അയർലണ്ടിന്റെ വിവിധ മേഖലകളിലുള്ള മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രാദേശിക ഘടകങ്ങളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കുകയും നാളിതുവരെയുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അതോടൊപ്പം അയർലണ്ടിലെ ആരോഗ്യമേഖലയിൽ പ്രവാസി നഴ്സുമാരനുഭവിക്കുന്ന പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുകയും അവ പരിഹരിക്കുന്നതിനുവേണ്ടിയുള്ള സംഘടനയുടെ ഭാവിപരിപാടികൾ തീരുമാനിക്കുകയും ചെയ്യും. ഇന്ത്യൻ അംബാസഡറും ആരോഗ്യ മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ എല്ലാ പ്രവാസി നഴ്‌സുമാർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാൻ കഴിയും. പൊതുസമ്മേളനത്തെതുടർന്ന് വളരെ മികച്ച രീതിയിൽ ഒരുക്കുന്ന കലാപരിപാടികൾ ദേശീയ സമ്മേളനത്തെ മികവുറ്റതാക്കും. സമ്മേളനതീയതിയും സ്ഥലവും പിന്നീട് പ്രഖ്യാപിക്കും. ദേശീയ സമ്മേളനം വൻവിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…