Ireland

റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നഴ്സുമാരുടെ വിസാ നിരോധനം നീക്കി; നൂറുകണക്കിന് നഴ്സുമാർക്ക് നീതി ഉറപ്പാക്കി MNI യുടെ ഇടപെടൽ

അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പിന് ഇരയായ നഴ്സുമാർക്ക് ഒടുവിൽ ആശ്വാസം. നഴ്സുമാർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വിസാ ബാൻ നീക്കിയതായി ഐറിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നഴ്സുമാർക്ക് ലഭിച്ചു.ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ഉദ്യോഗാർത്ഥികളിൽ നിന്ന് അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായി ജോലി നൽകാം എന്ന വ്യാജേന ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്തു എന്ന പരാതി ഉയർന്നിരുന്നു.

ജോൺ ബാരി, മാത്യു ലോങ്ങ് എന്നീ പേരുകളിൽ എച് എസ് ഇ സ്റ്റാഫുകൾ എന്ന രീതിയിൽ അവതരിപ്പിച്ച രണ്ടു പേരുമായി ചേർന്നായിരുന്നു സൂരജ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തതും വ്യാജ ജോബ് ഓഫറുകളും വർക്ക് പെർമിറ്റുകളും അവർക്കു നൽകി ലക്ഷക്കണക്കിന് യൂറോ അവരിൽ നിന്ന് കൈപ്പറ്റിയതും. ഏപ്രിൽ 16ന് സൂരജ് കൊച്ചി പൊലീസിന് മുൻപിൽ കീഴടങ്ങുകയും ഇക്കാര്യങ്ങളെല്ലാം സമ്മതിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു. പ്രസ്തുത വീഡിയോയിൽ താനാണ് ഈ തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദി എന്നും ആറര കോടി രൂപയോളം കൈപ്പറ്റി എന്നും സമ്മതിക്കുന്നുണ്ട്.

വർക്ക് പെർമിറ്റുകൾ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഐറിഷ് എംബസി നൂറിലേറെ ഉദ്യോഗാർഥികളുടെ വിസ റദ്ദാക്കുകയും അവർക്കു അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നതിന് ബാൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.തട്ടിപ്പിനിരയായ നഴ്സുമാർ, മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ ബന്ധപ്പെടുകയും അവരുമായി സംഘടയുടെ ഭാരവാഹികൾ ഏപ്രിൽ 21 ന് ഒരു ഓൺലൈൻ മീറ്റിംഗ് നടത്തുകയും വിസ ബാൻ നീക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിന്റെ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും ചെയ്തിരുന്നു.

മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഇക്കാര്യം ഐറിഷ് മാധ്യമങ്ങളെ അറിയിക്കുകയും ജേർണൽ എന്ന ഓൺലൈൻ മാധ്യമത്തിൽ വളരെ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തട്ടിപ്പിനിരയായ ഉദ്യോഗാർഥികളുടെ ഒരു ജോയിന്റ് പെറ്റീഷൻ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ്, എന്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്‌മെന്റ്, എച് എസ് ഇ, ഇന്ത്യൻ എംബസി എന്നീ വകുപ്പുകൾക്ക് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിസ ബാൻ മാറ്റിക്കൊടുക്കാൻ സന്നദ്ധമാണ് എന്നറിച്ച ഇമെയിൽ ഐറിഷ് എംബസ്സിയിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക്‌ ലഭിച്ചു തുടങ്ങി.

വകുപ്പിന്റെ പരിശോധനയിൽ ഉദ്യോഗാർത്ഥികൾ ഈ തട്ടിപ്പിന്റെ ഇരകളാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണു വകുപ്പ് അറിയിച്ചിരിക്കുന്നത്. ഭാവി ഇരുളടഞ്ഞു പോവുമായിരുന്നു നൂറുകണക്കിന് നഴ്സുമാർക്കാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഇടപെടൽ തുണയായത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

13 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

24 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago