Ireland

മൈൻഡ് മെഗാമേള ജൂൺ ഒന്നിന്; അനു സിത്താര മുഖ്യാതിഥി

ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ  ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. 

ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന്  സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa sports centre, K67 YV06) നടക്കുന്ന മെഗാമേളയിൽ മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര  മുഖ്യാതിഥിയായി എത്തും.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നീളുന്ന പരുപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും ഫാഷൻ ഷോയും വടംവലിയും ചെണ്ടമേളവും ഗാനമേളയും ഡിജെ പാർട്ടിയും ഉൾപ്പെടെ നിരവധി  കലാകായിക പ്രകടനങ്ങളും ഉൾപ്പെടുന്നു. 

അയർലണ്ടിലെ  പ്രമുഖ ഭക്ഷണശാലകളുൾപ്പെടെ 25ഓളം സ്റ്റാളുകളും ബൗൺസി കാസ്റ്റിലും അഡ്വെഞ്ചർ റൈഡുകളും ഒക്കെയായി ഒരു അവിസ്മരണീയ അനുഭമായിരിക്കും മൈൻഡ് മെഗാമേള എന്ന് ഭാരവാഹികൾ  പ്രത്യാശ പങ്കുവെയ്ക്കുന്നു. 

ചിൽഡ്രൻസ് ഹെൽത്ത് ഫൗണ്ടേഷൻ  ഓഫ് അയർലണ്ടിനെ  സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന മൈൻഡ് മെഗാമേളയിലേക്കു എല്ലാ ഐറിഷ് മലയാളികളെയും  ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതിനോടൊപ്പം  മെഗാമേളയുടെ സുഗമമായ  നടത്തിപ്പിന് https://mindireland.org/events…/car-parking-ticket/booking എന്ന  ലിങ്കിൽ നിന്ന് എത്രെയും പെട്ടന്ന് കാർ പാർക്കിങ് ടിക്കറ്റ് എടുക്കണമെന്ന്  മൈൻഡ് ഭാരവാഹികൾ  അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…

16 hours ago

123

213123

17 hours ago

കമലേശ്വരത്തെ യുവതിയുടെയും അമ്മയുടെയും ആത്മഹത്യ: ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഇയാൾ അയർലണ്ടിൽ ലക്ച്ചററാണെന്ന് ബന്ധുക്കൾ

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…

20 hours ago

അഞ്ച് വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്കൂൾ അധികൃതർ പ്രതിഷേധത്തിൽ

മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…

20 hours ago

ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ICE ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…

21 hours ago

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; അമ്മ അറസ്റ്റിൽ

പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…

21 hours ago