ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.
ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa sports centre, K67 YV06) നടക്കുന്ന മെഗാമേളയിൽ മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തും.
രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നീളുന്ന പരുപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും ഫാഷൻ ഷോയും വടംവലിയും ചെണ്ടമേളവും ഗാനമേളയും ഡിജെ പാർട്ടിയും ഉൾപ്പെടെ നിരവധി കലാകായിക പ്രകടനങ്ങളും ഉൾപ്പെടുന്നു.
അയർലണ്ടിലെ പ്രമുഖ ഭക്ഷണശാലകളുൾപ്പെടെ 25ഓളം സ്റ്റാളുകളും ബൗൺസി കാസ്റ്റിലും അഡ്വെഞ്ചർ റൈഡുകളും ഒക്കെയായി ഒരു അവിസ്മരണീയ അനുഭമായിരിക്കും മൈൻഡ് മെഗാമേള എന്ന് ഭാരവാഹികൾ പ്രത്യാശ പങ്കുവെയ്ക്കുന്നു.
ചിൽഡ്രൻസ് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് അയർലണ്ടിനെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന മൈൻഡ് മെഗാമേളയിലേക്കു എല്ലാ ഐറിഷ് മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതിനോടൊപ്പം മെഗാമേളയുടെ സുഗമമായ നടത്തിപ്പിന് https://mindireland.org/events…/car-parking-ticket/booking എന്ന ലിങ്കിൽ നിന്ന് എത്രെയും പെട്ടന്ന് കാർ പാർക്കിങ് ടിക്കറ്റ് എടുക്കണമെന്ന് മൈൻഡ് ഭാരവാഹികൾ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പ്രത്യേക ബ്രാൻഡിലുള്ള ജമ്പറുകളും ജാക്കറ്റുകളും കോട്ടുകളും നിർബന്ധമാക്കുന്നത് നിരോധിക്കാനുള്ള നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ യൂണിഫോമുകളുടെ…
അയർലണ്ടിന്റെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ Ryanair സീറ്റ് ബുക്കിങ് സംവിധാനത്തിൽ മാറ്റം വരുത്തി. അധിക പണം നൽകി മുൻകൂട്ടി സീറ്റ്…
അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…
അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…
മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…