ഡബ്ലിൻ : വീടിന്റെ ഉടമസ്ഥാവകാശം
സംബന്ധിച്ച ഭവന വിവാദത്തെ തുടർന്ന് എന്റർപ്രൈസസ്,ട്രേഡ്, എംപ്ലോയ്മെന്റ് സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ് രാജിവെച്ചു. പുതിയ വീട് നിർമ്മിക്കുന്നതിനുള്ള പ്ലാനിംഗ് അപേക്ഷയിൽ സ്വന്തമായി വീടുണ്ടെന്ന് കാര്യം മറച്ചുവെച്ചത് പുറത്തുവന്നതോടെയാണ് മന്ത്രി രാജിവെച്ചത്. നിലവിലുണ്ടായിരുന്ന വീടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കൗണ്ടി കൗൺസിലിനെ അറിയിക്കുന്നതിൽ പിഴവ് സംഭവിച്ചതായി രാജിക്കത്തിൽ മന്ത്രി സമ്മതിച്ചു. എന്നാൽ, ടി ഡിയായി ഡാമിയൻ തുടരും. സ്വന്തം പാർട്ടിയായ ഫിന ഗേലിൽ നിന്നോ പ്രതിപക്ഷത്തു നിന്നോ ഇത്തരമൊരു ആവശ്യം ഉയർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എല്ലാ ലോക്കൽ അതോറ്റികളും 2005ലെ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ആക്ടിന് അനുസൃതമായി ആറ് വർഷം കൂടുമ്പോൾ കൗണ്ടി വികസന പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. കൗണ്ടിയുടെ സുസ്ഥിര വികസന പ്ലാനിംഗിനുള്ള തന്ത്രവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ നഗര കേന്ദ്രങ്ങളിൽ വികസനം കേന്ദ്രീകരിക്കാനും ഗ്രാമങ്ങളിൽ വൺ ഓഫ് വീടുകൾ നിയന്ത്രിക്കാനും ശ്രമമുണ്ടായി. വൺ ഓഫ് വീടിന് അപേക്ഷിക്കുന്നവർക്ക് മറ്റൊരിടത്ത് വീടുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയാണ് മന്ത്രി ലംഘിച്ചത്.
മീത്തിലെ കുക്ക്സ്ടൗണിൽ 2008ൽ ഭാര്യ ലോറയുമൊത്ത് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങളിലാണ് മന്ത്രിയ്ക്ക് പിഴവ് പറ്റിയത്. ഗ്രാമീണ മേഖലയിൽ വൺ ഓഫ് വീട് നിർമ്മിക്കുന്നതിന് ലോക്കൽ നീഡ്സ് അസസ്മെന്റ് പൂരിപ്പിച്ചു നൽകേണ്ടതുണ്ടായിരുന്നു. കൗണ്ടി വികസന പദ്ധതിയുടെ ഭാഗമായായി ഇത് പൂരിപ്പിച്ചു നൽകുമ്പോഴാണ് വീട് നിലവിൽ ഉള്ളയാളാണ് താനെന്നത് മന്ത്രി മറച്ചു വെച്ചത്. നിർദ്ദിഷ്ട സൈറ്റിൽ നിന്ന് അഞ്ച്കിലോമീറ്റർ അകലെ കാസിൽ മാർട്ടിനിലെ കുടുംബ വീട്ടിലാണ് കഴിഞ്ഞ 30 വർഷമായി പറഞ്ഞിരുന്നു. സ്വന്തമായി വീടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതു തെളിയിക്കുന്നതിനുള്ള വിവിധ രേഖകളും സമർപ്പിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി പ്ലാനിംഗ് അനുമതിയും ലഭിച്ചു. എന്നാൽ മന്ത്രിയ്ക്ക് കാസിൽ മാർട്ടിനിൽത്തന്നെ 14 വർഷം മുമ്പ് മറ്റൊരു വീടുണ്ടായിരുന്നെന്ന വാർത്ത ഓൺ ലൈൻ മീഡിയയാണ് പുറത്തുകൊണ്ടുവന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…