Ireland

മിഴി അയർലണ്ട് ഒരുക്കുന്ന വർണ്ണാഭമായ ‘ക്രിസ്മസ് പുതുവത്സര സന്ധ്യ’ ഡിസംബർ 14ന്

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ വർണ്ണാഭമാക്കാൻ മിഴി അയർലണ്ട്. അയർലൻഡ് മലയാളികളുടെ സ്നേഹ കൂട്ടായ്മയായ മിഴി അയർലണ്ടിന്റെ നേതൃത്വത്തിൽ ‘ക്രിസ്മസ് പുതുവത്സര സന്ധ്യ’ ഡിസംബർ 14, ശനിയാഴ്ച നടക്കുന്നു. ST.BRIGIDS GAA CLUB- CASTLEKNOCK ൽ സംഘടിപ്പിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് എല്ലാ അയർലണ്ട് മലയാളികൾക്കും സ്വാഗതം. ഈ ആഘോഷ വേദിയിൽ നിരവധി മാസ്മരിക പ്രകടനങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.

അയർലൻഡിലെ പ്രമുഖ ഗായകർ ഒരുക്കുന്ന സംഗീത വിരുന്നും, പ്രഫഷണൽ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ഡാൻസ് പ്രോഗ്രാം എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. ഭക്ഷണ പ്രേമികളുടെ നാവിൽ കൊതിയൂറും നാടൻ വിഭവങ്ങൾ നിരക്കുന്ന ഫുഡ്‌ കോർട്ടുകളാണ് മറ്റൊരു പ്രത്യേകത. അപ്പം, താറാവ് റോസ്റ്റ് ഫ്രൈഡ് റൈസ് ചില്ലി ചിക്കൻ ബീഫ് ഫ്രൈ, പോർക്ക് റോസ്റ്റ് ഡെസേർട്ട് തുടങ്ങി മലയാളികളുടെ പ്രിയ വിഭവങ്ങൾ എല്ലാം തന്നെ നിങ്ങൾക്കായി ഒരുങ്ങുന്നു. സന്തോഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ഈ ക്രിസ്മസ് പുതുവത്സരം ആഘോഷമാക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Newsdesk

Recent Posts

പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ്

ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…

18 hours ago

വിശ്വാസിന് വധുവിനെ ലഭിച്ചു… തേജാ ലഷ്മിയാണ് (കുഞ്ഞാറ്റ) വധു

വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…

19 hours ago

കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ട് ഒരുക്കുന്ന ‘Shubaho’ ക്രിസ്മസ് കരോൾ ഇന്ന്

അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…

23 hours ago

1.3 ബില്യൺ യൂറോയുടെ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ട് പോകുമെന്ന് Uisce Éireann

ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…

1 day ago

ശക്തമായ മഴയും കാറ്റും; ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…

2 days ago

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…

2 days ago