Ireland

HCA മാരുടെ ജനറൽ വർക്ക് പെർമിറ്റ് പുതുക്കലും ഐആർപി പ്രശ്നങ്ങൾക്കും പരിഹാരം തേടി MNI

ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് പുതുക്കലുമായും ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി) പ്രശ്നങ്ങളുമായും ബന്ധപ്പെട്ട് നിരവധി ഹെൽത്ത്‌കെയർ അസിസ്റ്റന്റ്മാർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം തേടി MNI. ഇതുമായി ബന്ധപ്പെട്ട് MNI തൊഴിൽ മന്ത്രിക്ക് പരാതി നൽകി. വർക്ക് പെർമിറ്റ് അപേക്ഷകളിലും ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി) പുതുക്കലുകളിലും തുടർച്ചയായ കാലതാമസങ്ങൾ MNI പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ കാലതാമസം പ്രത്യേകിച്ച് ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളെയും അടുത്തിടെ എൻഎംബിഐ പിൻ നേടിയവരും ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകൾക്കായി കാത്തിരിക്കുന്നവരുമായ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെയും ബാധിക്കുന്നു.ഈ സാഹചര്യം ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും ഗുരുതരമായ സമ്മർദ്ദവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നു. പെർമിറ്റ് പുതുക്കൽ വൈകുകയോ നിരസിക്കുകയോ ചെയ്യുമ്പോൾ, ഇവരുടെ IRP അസാധുവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഇതോടെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കും, അവരുടെ പങ്കാളികൾക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കും നയിക്കുന്നു. ഇത് സാമ്പത്തികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ട്. സമീപ മാസങ്ങളിൽ, 50:50 തൊഴിൽ നിയമങ്ങളുടെ കർശനമായ പ്രയോഗം ആരോഗ്യ സംരക്ഷണ മേഖലയിലെ നിരവധി ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പുതുക്കൽ പ്രക്രിയയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുറച്ച് വർഷങ്ങളായി അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് അവരുടെ പെർമിറ്റുകൾ പുതുക്കുന്നതിൽ നിരസിക്കൽ അല്ലെങ്കിൽ നീണ്ട കാലതാമസം നേരിടുന്നു.

ഈ വിഷയം ഒരു മുൻഗണനയായി പുനഃപരിശോധിക്കാനും നീതിയുക്തവും, പ്രായോഗികവുമായ പരിഹാരം ഉറപ്പാക്കുന്നതിനും വകുപ്പ് നടപടി കൈകൊള്ളണമെന്നും MNI ആവശ്യപ്പെട്ടു. മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലണ്ട്, UNITE എന്നിവർക്ക് MNI തങ്ങളുടെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ ഏറ്റിപ്പിക്കൽ വർക്ക്‌ വിസയിൽ അയർലണ്ടിൽ എത്തിയിട്ടുള്ള നഴ്സുമാരുടെ ക്രിട്ടിക്കൽ സ്കിൽ ആപ്ലിക്കേഷൻ പ്രൊസസ്സിംഗിലും കാലതാമസം നേരിടുന്നുണ്ട്. MNI ഈ പ്രശ്നം INMO യുടെ ശ്രദ്ധയിൽ കൊണ്ടു വരികയും, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. MNI ഉന്നയിച്ച പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടൽ നടത്തുന്നതിനും, മന്ത്രിയോട് ബന്ധപ്പെട്ട വകുപ്പ് അധികാരികളോടും പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ നടത്തുമെന്നും എം ആർ സിയും യൂണിയനുകളും അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

96% ഉൽപന്നങ്ങൾക്കും തീരുവ ഇളവ്; ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാരകരാർ ഒപ്പുവച്ചു

രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…

36 mins ago

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

19 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

1 day ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

1 day ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

2 days ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

2 days ago