ഡബ്ലിൻ: ഐറ്ലണ്ടിലെ സംഗീതപ്രേമികളെ ഉല്ലാസലഹരിയിൽ ഒഴുക്കാൻ MIC ഇവന്റ്സ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് “സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്” നവംബർ 8-ന് ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ സാണ്ട്രിയിൽ അരങ്ങേറും. പ്രശസ്ത ഗായകർ സൂരജ് സന്തോഷും, അഞ്ചു ജോസഫും സംഗീതത്തിന്റെ മഹാരാത്രിക്ക് നേതൃത്വം നൽകുന്നു.
ഈ കലാവിരുന്നിന്റെ ടിക്കറ്റ് ലോഞ്ച് ചടങ്ങ് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഗംഭീരമായി സംഘടിപ്പിച്ചു. ചടങ്ങിൽ പ്രമുഖ ചലച്ചിത്രതാരം ഇനിയ ആദ്യ ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ശ്രീ അലക്സ് വട്ടുകുളത്തിലും ഭാര്യ ബിജി അലെക്സും ചേർന്ന് ഏറ്റുവാങ്ങി.
ഇവന്റിന്റെ പ്രധാന പങ്കാളികളായ സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് ആണ് ഈ സംഗീതവിരുന്ന് MIC ഇവന്റ്സിനുവേണ്ടി അയർലണ്ടിലേക്ക് കൊണ്ടുവരുന്നത്. MIC യുടെ ഭാഗത്തുനിന്ന് വിനോയ് വർഗീസ് സ്വാഗതം അർപ്പിച്ചു. അയർലണ്ടിലെ രാഷ്ട്രീയ, സാമൂഹിക, വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. MIC യുടെ അംഗമായ സതീഷ് മാത്യു നന്ദി പ്രകാശനം നടത്തി.
ചടങ്ങിനോടനുബന്ധിച്ച് ഈ സംഗീതവിരുന്നിന്റെ പ്രമോഷണൽ വീഡിയോയും ഔദ്യോഗികമായി പുറത്തിറക്കി.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ദയവായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
സംഗീതം നിറച്ച ഒരു ഉജ്ജ്വല രാത്രിയിലേക്ക് സ്വാഗതം! 0894240608, 0870528230.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി.…
കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…
2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…