Ireland

അയർലണ്ട് മാതൃവേദിക്ക് നാഷണൽ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി

ഡബ്ലിൻ:  സീറോ ലബാർ കാത്തലിക് ചർച്ച് അയർലണ്ട് മാതൃവേദിയുടെ നാഷണൽ അഡ്ഹോക് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സീറോ മലബാർ ചർച്ചിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിയുടെ ഈവർഷത്തെ  ആദ്യത്തെ നാഷണൽ മാതൃവേദി മീറ്റിംഗ് സിറോ മലബാർ കാത്തലിക് ചർച്ച് അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.

തിരുസഭയുടെ വളര്‍ച്ചയില്‍ ഓരോ അമ്മയ്ക്കും ഉള്ള വിലയേറിയ ദൗത്യത്തെക്കുറിച്ചും പ്രവാസികളായി ജീവിക്കുമ്പോൾ ഈ ദൗത്യം വിജയകരമായി നിർവഹിക്കേണ്ടതിൻ്റെ  ആവശ്യകതയെക്കുറിച്ചും ക്ലമൻ്റച്ചൻ സംസാരിച്ചു. മാതൃവേദി നാഷണൽ  ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാതൃവേദിയുടെ പ്രവര്‍ത്തി മേഖലകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കമ്മിറ്റി അംഗങ്ങളെ ഓര്‍മിപ്പിച്ച അച്ചൻ മാതൃവേദിയുടെ പ്രവർത്തനങ്ങൾ  കൂടുതൽ  ശക്തമാക്കുവാൻ യൂണിറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ യൂണിറ്റുകൾ ആരംഭിക്കണമെന്നും വ്യക്തമാക്കി.  യൂറോപ്പിൻ്റെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഫോൺ സന്ദേശത്തിലൂടെ  മാതൃവേദിയുടെ വളർച്ചയ്ക്കും അതിൻ്റെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുകയുണ്ടായി.

തദവസരത്തിൽ അമ്മമാർ ധാർമ്മികദിശാബോധം നൽകുന്നവരായിരിക്കണം എന്നും നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സമൂഹത്തിലും ധാർമ്മികദിശാബോധം വളർത്തുന്നതിൽ നല്ല പങ്കാളിത്തം വഹിക്കണമെന്നുo ഉദ്ബോധിപ്പിച്ചു. അയർലണ്ട് സീറോ  മലബാർ ഫാമിലി അപ്പസ്തൊലേറ്റ് സെക്രട്ടറി അൽഫോൻസ ബിനു ഫാമിലി അപ്പോസ്തോലറ്റിന്റെ ഘടനയിൽ മാതൃവേദിയുടെ പങ്ക്‌ വിശദീകരിച്ചു.

യോഗത്തിൽ പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്‌ : ഷേർലി ജോർജ്ജ് ( താല,ഡബ്ലിൻ Tallaght Dublin )
വൈസ് പ്രസിഡണ്ട്‌ : ലിഷ രാജീവ് ( ബെൽഫാസ്റ്റു Belfast)
സെക്രട്ടറി : രാജി ഡൊമിനിക്  ( ലൂക്കൻ,ഡബ്ലിൻ   Lucan Dublin )
പിആര്‍ഒ :  അഞ്ചു ജോമോന്‍ ( ബ്രെയ്,ഡബ്ലിൻ Bray Dublin)
ട്രഷ്രറർ : സ്വീറ്റി മിലന്‍ ( ബ്ളാച്ടേർഡ്സ്ടൗണ്‍ , ഡബ്ലിൻ Blanchardstown Dublin)
മധ്യസ്ഥ പ്രാർത്ഥന കോർഡിനേറ്റർ: ലഞ്ചു ജോസഫ്  (  സ്ലൈഗോ, ഗോൾവേ  Sligo Galway)

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

5 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

7 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

8 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

8 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

9 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago