വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൗൺസിൽ തെരെഞ്ഞെടുപ്പിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി പി വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി സി യു മത്തായിയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും , ജോസഫ് കില്ലിയൻ (വൈസ് പ്രസിഡന്റ് – യൂറോപ്പ് റീജിയൻ ),ജോർജ്ജ് കുളങ്ങര ,ഡോ .അജി കുമാർ കവിദാസൻ ,രാജീവ് നായർ (വൈസ് ചെയർമാൻമാർ ) എന്നിവർ വിജയിച്ചു .
ഡോ സൂസൻ ജോസഫ് ( വൈസ് ചെയർ പേഴ്സൺ ) ബേബി മാത്യു സോമതീരം ( വൈസ് പ്രസിഡന്റ് -ഓർഗനൈസേഷൻ ), എസ് കെ ചെറിയാൻ (വൈസ് പ്രസിഡന്റ് -അമേരിക്ക റീജിയൻ), ഷാജി എം മാത്യു ( വൈസ് പ്രസിഡന്റ് -ഇന്ത്യ റീജിയൻ ), ചാൾസ് പോൾ ( വൈസ് പ്രസിഡന്റ് – മിഡിൽ ഈസ്റ്റ് റീജിയൻ ) സിസിലി ജേക്കബ് (വൈസ് പ്രസിഡന്റ് -ആഫ്രിക്ക റീജിയൻ ),ഇർഫാൻ മാലിക്ക് (വൈസ് പ്രസിഡന്റ് – ഫാർ ഈസ്റ്റ് റീജിയൻ ) ദിനേശ് നായർ , ടി വി എൻ കുട്ടി (സെക്രട്ടറി മാർ) ,ഡോ സുനന്ദാ കുമാരി ,എൻ പി വാസു നായർ (ജോയിന്റ് സെക്രട്ടറിമാർ ), പ്രോമിത്യുസ് ജോർജ്ജ് (ജോയിന്റ് ട്രഷറർ ) എന്നിവർക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അവരെ വിജയികളായി പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികൾക്ക് ഡബ്ള്യ.എം.സി അയർലൻഡ് പ്രൊവിൻസ് ആശംസകൾ അറിയിച്ചു.
ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പിൽ ആറു റീജിയനുകളിൽ നിന്നും അയർലൻഡിലെ ഉൾപ്പെടെ 95 പ്രതിനിധികൾ കോവിഡിന്റെ സാഹചര്യത്തിൽ ഇ വോട്ടിംഗ് ഉപയോഗിച്ചാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞടുത്തത് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ എസ് ജോസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് .
ഒരു ആഗോള സംഘടനയുടെ ഗ്ലോബൽ തെരഞ്ഞെടുപ്പ് ഇ -വോട്ടിംഗിലൂടെ സുതാര്യവും നീതി പൂർവ്വവം നടത്തുവാൻ സാധിച്ചത് വേൾഡ് മലയാളി കൗൺസിലിന് സിൽവർ ജൂബിലി വർഷത്തിൽ കൂടുതൽ കരുത്ത് പകരുമെന്നും സംഘടനയുടെ എല്ലാ പ്രോവിൻസുകളിൽ നിന്നും മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തികരിക്കുവാൻ കഴിഞ്ഞതിൽ വളരെ ചാരിതാർഥ്യം ഉണ്ടെന്ന് ഇലക്ഷൻ കമ്മീഷണർ എ എസ് ജോസ് അറിയിച്ചു .
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…