Ireland

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.

റൂബിൻ മാത്യൂസ് പടിപ്പുരയിൽ ആണ്  പുതിയ സെക്രട്ടറി.

നവംബർ 16ന് സെയിന്റ് മാർഗ്രെറ്സ് ഹാളില്‍ പ്രസിഡണ്ട് സിജു ജോസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി സാജു  കുമാർ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോയിന്റ് ട്രെഷറര്‍ ജോസി ജോസഫ് ജോൺ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്ക് 27 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

പ്രസിഡണ്ട് – സിജു ജോസ്

സെക്രട്ടറി – റൂബിൻ മാത്യൂസ് പടിപ്പുരയിൽ

ട്രെഷറര്‍ – ആര്‍വിന്‍ ശശിധരന്‍

വൈസ് പ്രസിഡന്റ് – നിഷ ജോസഫ് ജോയിന്റ് സെക്രട്ടറി – അഭിജിത് അനിലന്‍

ജോയിന്റ് ട്രെഷറര്‍ – ഷിബു ജോണ്‍

പബ്ലിക് റിലേഷന്‍ ഓഫീസര്‍ – മാത്യൂസ് തയ്യില്‍

എസ്സിക്യൂട്ടിവ് കമ്മിറ്റി 

– റെജി കൂട്ടുങ്കല്‍, ജോസ് പോളി, തോമസ് ജോണ്‍, ജോസ്‌കുട്ടി മാത്യു, ജെയ്മോന്‍ പാലാട്ടി, വിപിന്‍ പോള്‍, സാജു  കുമാർ, ബിജു കൃഷ്ണന്‍, ജോസി ജോസഫ് ജോൺ, ദിലീപ് കലന്തൂര്‍, ജിബിന്‍ മാത്യു, റ്റിജി രാജു, ആല്‍ഡസ് ദാസ്, അക്ഷിത് ജോയ്സ്, വിന്നി പോള്‍, സാജു ജേക്കബ്, ഷാനി റൂബിൻ, ആതിര ലത, മുഹമ്മദ് സാഗർ, ഐശ്വര്യ അജിത്.

2026 May 30ന് നടക്കാനിരിക്കുന്ന മെഗാമേളയുടെ പ്രവര്‍ത്തനത്തിനായി വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടആയി മൈന്‍ഡിന് മലയാളി സമൂഹം നല്‍കിവരുന്ന പ്രോത്സാഹനത്തിന് നന്ദിയും അതുപോലെതന്നെ വരും വര്‍ഷത്തിലേക്കു എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി നിയുക്ത പ്രസിഡന്റ് സിജു ജോസ് അറിയിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

5 mins ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

6 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

18 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

21 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

21 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

21 hours ago