Ireland

അയർലണ്ട് നാഷണൽ മാതൃവേദിക്ക് പുതിയ നേതൃത്വം

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു. ഒക്ടോബർ 1-ാം തീയതി നാഷണൽ ഡയറക്ടർ ഫാ. സജി പൊന്മിനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത രണ്ട് വർഷത്തേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:

പ്രസിഡൻ്റ് :  റോസ് ജേക്കബ് (ഡബ്ലിൻ)

വൈസ് പ്രസിഡൻ്റ് : സോളി ഇമ്മാനുവൽ (ബെൽഫാസ്റ്റ്)

സെക്രട്ടറി : റിക്‌സി ജോൺ (കോർക്ക്)

ജോയിൻ്റ് സെക്രട്ടറി : ലൻജു അലൻ (ഗാൽവേ)

ട്രഷറർ : മേരി കുര്യൻ (ഡബ്ലിൻ)

പി.ആർ.ഒ : സിജി എബ്രഹാം (ബെൽഫാസ്റ്റ്)

ഇൻ്റർസെഷൻ കോ-ഓർഡിനേറ്റർ: സോണിമോൾ ജോൺ (കോർക്ക്)

ഭാര്യ, അമ്മ, കുടുംബിനി എന്ന നിലകളിൽ സ്ത്രീകളുടെ ദൗത്യങ്ങളെ ആത്മീയവും സാമൂഹികവുമായ ദിശകളിൽ തിരിച്ചറിയാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കാനുമാണ് മാതൃവേദി പ്രവർത്തിക്കുന്നത്. സീറോ മലബാർ സഭയിലെ വിവാഹിതരായ സ്ത്രീകളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രധാന ലക്ഷ്യം “മാതാക്കളിലൂടെ കുടുംബ നവീകരണം” എന്നതാണ്.

പ്രവാസികളായ സ്ത്രീകളുടെ ആത്മീയ വളർച്ചക്കും സാമൂഹിക ഉന്നമനത്തിനുമായി മാതൃവേദി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് ഹാർദ്ദമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട്, അവരുടെ നേതൃത്വത്തിൽ അയർലണ്ട് നാഷണൽ മാതൃവേദി കൂടുതൽ ആത്മീയ ഐക്യവും വളർച്ചയും കൈവരിക്കട്ടെയെന്ന് ഫാ. സജി പൊന്മിനിശ്ശേരി ആശംസിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

2 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

3 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

4 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

22 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago