Ireland

പാസ്‌പോർട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം

അയർലണ്ട്: റെക്കോർഡ് അപേക്ഷകൾക്കിടയിൽ പാസ്‌പോർട്ടുകൾ എത്രയും വേഗം ഇഷ്യൂ ചെയ്യാനുള്ള ശ്രമത്തിലാണ് ഗാർഡ സർട്ടിഫിക്കേഷന്റെ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. പാസ്‌പോർട്ട് ഓഫീസിലെ കസ്റ്റമർ സർവീസ് ഹബ്ബിലെ തൊഴിലാളികളുടെ എണ്ണം അടുത്തയാഴ്ച 60ൽ നിന്ന് 80 ആയും രണ്ടാഴ്ചയ്ക്കുള്ളിൽ 140 ആയും ഉയരുമെന്ന് വിദേശകാര്യ മന്ത്രി Simon Coveney പാർട്ടി സഹപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ച പാസ്‌പോർട്ട് സർവീസ് പ്രതിദിനം ശരാശരി 7,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. അടുത്തിടെയായി ദിവസേന നൽകുന്ന പാസ്‌പോർട്ടുകളുടെ എണ്ണത്തിൽ ഇത് 40% വർധനവാണ്.

ആദ്യമായി കുട്ടികളുടെ അപേക്ഷകളിൽ നടപടിയെടുക്കുന്നതിന് Garda Síochánaയുമായി ഇന്നലെ ഒരു പുതിയ കരാർ ഉണ്ടാക്കിയതായി ഫൈൻ ഗെയ്ൽ പാർലമെന്ററി പാർട്ടി അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ Coveney പറഞ്ഞു.

പാസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് രാജ്യത്തുടനീളമുള്ള ഗാർഡയുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ പുതിയ സമ്മതപത്രം വാങ്ങാൻ ആവശ്യപ്പെട്ടുളള്ള 50 ഓളം അപേക്ഷകൾ ദിവസവും മുടങ്ങിക്കിടക്കുന്നു.

ഏറ്റവും തിരക്കേറിയ വർഷമായ 2019-ലെ 20% മറികടന്ന്, പാസ്‌പോർട്ട് സേവനത്തിന് റെക്കോർഡ് ഡിമാൻഡാണ് ഇപ്പൊൾ ലഭിക്കുന്നതെന്ന് Coveny പറഞ്ഞു. ഈ വർഷം ഇതിനകം തന്നെ 560,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് 2019-ൽ നൽകിയതിനേക്കാൾ 90,000 പാസ്‌പോർട്ടുകൾ കൂടുതലാണ് ഇപ്പൊൾ വിതരണം ചെയ്തിരിക്കുന്നത്.

പാസ്‌പോർട്ട് സേവനത്തിന് ലഭിച്ച 80% അപേക്ഷകളും പുതുക്കലുകളാണ്, ഇവയിൽ 99 ശതമാനവും സ്റ്റാൻഡേർഡ് ടേൺറൗണ്ട് സമയത്തിനുള്ളിൽ നൽകിയിട്ടുണ്ട്. ഓൺലൈനായി പാസ്‌പോർട്ട് പുതുക്കുന്ന മുതിർന്നവരിൽ പകുതിയോളം പേർക്കും രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പുതിയ പാസ്‌പോർട്ട് പോസ്റ്റിൽ ലഭിക്കും.

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

1 hour ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

2 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

4 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

11 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago