നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടത്തിയ ഓണാഘോഷങ്ങൾ അവിസ്മരണീയമായി.രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികളിൽ നീനാ പാരിഷ് പ്രീസ്റ്റ് ഫാ.റെക്സൻ ചുള്ളിക്കൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.മാസങ്ങൾക്ക് മുൻപേതന്നെ അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയായിരുന്നു നീനാ കൈരളി.കൊമ്പൻസ് റീലോഡഡ്,നീനാ ജിംഘാനാ ,തീപ്പൊരി,വേടൻ എന്നിങ്ങനെയായിരുന്നു ടീമുകളുടെ പേരുകൾ.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
മാസങ്ങൾ നീണ്ട നിരവധിമത്സരങ്ങൾക്കും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കും ഒടുവിൽ ടീം തീപ്പൊരി ഒന്നാമതെത്തി എവർറോളോങ് ട്രോഫി കരസ്ഥമാക്കി. ക്രിക്കറ്റ്,ബാഡ്മിന്റൺ,ലേലം,റമ്മി,തീറ്റ മത്സരം, ക്വിസ്, എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്.ഗ്രൂപ്പ് അംഗങ്ങൾക്കും ഒപ്പം കുട്ടികൾക്കുമായി നീനാ ഒളിമ്പിക് അത്ലറ്റിക് ഹാളിൽ വച്ച് നിരവധി മത്സരങ്ങളുമായി ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന സ്പോർട്സ്‌ഡേയും നേരത്തെ നടത്തുകയുണ്ടായി.
തിരുവാതിര, കൈകൊട്ടിക്കളി ,ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കലാപരിപാടികൾ,മാവേലിമന്നനെ വരവേൽക്കൽ എന്നിവ ആഘോഷദിനത്തിന് മാറ്റ് കൂട്ടി.തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ തിരുവോണാഘോഷങ്ങൾക്ക് തിരശ്ശീല വീണു.പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജെയ്സൺ ജോസഫ്,ജിബിൻ,പ്രതീപ്,ടെലസ്, ജെസ്ന,ഏയ്ഞ്ചൽ ,ജിജി,വിനയ എന്നിവർ നേതൃത്വം നൽകി.വാർത്ത: ജോബി മാനുവൽ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…